Kerala

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

കോട്ടപ്പുറം രൂപത വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു...

ജോസ് മാർട്ടിൻ

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ കോട്ടപ്പുറം രൂപത വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

തുരുത്തിപ്പുറം ജപമാലരാഞ്ജി പള്ളി വികാരി, കോട്ടപ്പുറം രൂപതാ കെ.സി.എസ്.എൽ. ഡയറക്ടർ, എക്യൂമെനിസം കമ്മീഷൻ ഡയറക്ടർ, പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ, കുറ്റിക്കാട് – കൂർക്കമറ്റം സെന്റ് ആന്റെണീസ് മൈനർ സെമിനാരി റെക്ടർ, കുറ്റിക്കാട് – കൂർക്കമറ്റം സെന്റ് ആന്റെണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ്; മാളപള്ളിപ്പുറം സെന്റ് ആന്റെണീസ്, തൃശൂർ സേക്രട്ട് ഹാർട്ട്, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എം.ജി. സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരിയിലും മംഗലൂരു സെന്റ് ജോസഫ്സ് ഇന്റർ ഡയസിഷൻ സെമിനാരിയിൽ നിന്നുമായി വൈദീക പരിശീലനം പൂർത്തിയാക്കി, 2013 ഏപ്രിൽ ആറിന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു. കോട്ടപ്പുറം രൂപതയിലെ അരീപ്പാലം സേക്രട്ട് ഹാർട്ട് ഇടവക പരേതനായ പോൾ റോസാരിയോയുടെയും മാഗിയുടെയും മകനാണ്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker