Vatican

വത്തിക്കാൻ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മോൺ.ജെയിൻമെന്റെസ് നിയമിതനായി

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന WOT-യിലെ എല്ലാ സമ്മേളനങ്ങളിലും, യോഗങ്ങളിലും പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിക്കും...

ജോസ് മാർട്ടിൻ

വത്തിക്കാൻ : വത്തിക്കാന്റെ വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിന്റെ (WOT) സ്ഥിരം നിരീക്ഷകനായി മോൺ. ജെയിൻ മെന്റെസിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. നിലവിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ കൗൺസിലറായി സേവനമനുഷ്ഠിച്ചു വരുന്ന ഇദ്ദേഹം ഇനി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന WOT-യിലെ എല്ലാ സമ്മേളനങ്ങളിലും, യോഗങ്ങളിലും പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിക്കും.

വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മൽ അമലോൽഭവ മാതാ ഇടവകാംഗമായ മോൺ. ജെയിൻ മെൻന്റെസ് 1992 ജനുവരി 29 ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു.

സെൻന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയിലും വരാപ്പുഴ അതിരൂപതയുടെ വൈസ് ചാൻസിലറായും സേവനം ചെയ്തശേഷം റോമിലെ ഡിപ്ലോമാറ്റിക് സ്കൂൾ ഓഫ് വത്തിക്കാൻ Pontificia Accademia Ecclesiastica യിൽ നിന്നും കാനൻ ലോയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന്, ഉഗാണ്ട, പനാമ, ഉറുഗ്വേ, ഫിലിപ്പീൻസ്, ഗ്വാട്ടിമാല, സെനഗൽ, ലെബനൻ, നെതർലാൻഡ്‌സ്, ജർമ്മനി, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മൽ സേക്രഡ് ഹാർട്ട് ഇടവകാ അംഗങ്ങളായ മാനുവൽ മെൻഡെസ് മേരി മെൻഡെസ് ദമ്പതികളുടെ മകനായി 1975 നവംബർ 7 നായിരുന്നു മോൺ. ജെയിൻ മെൻഡെസിന്റെ ജനനം.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker