ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.
ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളെക്കുറിച്ചും സഭയ്ക്കും ഇറ്റാലിയന്‍ സമൂഹത്തിനും വേണ്ടിയുളള വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക കൂടികാഴ്ച നടത്തിയത്. നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയ പ്രധാന മന്ത്രി മണിക്കൂറുകളോളം വത്തിക്കാനില്‍ സമയം ചെലവിട്ടു.
ഐഒആറിന്‍റെ കര്‍ദ്ദിനാള്‍മാരുടെ കമ്മീഷന്‍ അംഗങ്ങളായ കര്‍ദ്ദിനാള്‍മാരായ ലൂയിസ് അന്‍റോണിയോ ടാഗ്ലെ, പോള്‍ എമില്‍ ഷെറിഗ് എന്നിവരുള്‍പ്പെടെ ഉളളവരെയും ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സിനഡിലെ ബിഷപ്പുമാര്‍, തുര്‍ക്കി പ്രസിഡന്‍റിന്‍റെ ഭാര്യ എമിന്‍ എര്‍ദോഗന്‍ എന്നിവരുമായും മെലോണി കൂടിക്കാഴ്ച നടത്തി
തുടര്‍ന്ന് മെലോണി സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി, അദ്ദേഹത്തോടൊപ്പം സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലഗറും ഉണ്ടായിരുന്നു.
ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളെക്കുറിച്ചും സഭയ്ക്കും ഇറ്റാലിയന്‍ സമൂഹത്തിനും വേണ്ടിയുളള വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.