ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം
ശനിയാഴ്ച രാവിലെ മുതല്‍ ശ്വാസകോശ സംബന്ധമായ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമായെന്നാണ് വാര്‍ത്താക്കുറിപ്പിലുളളത്

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം വാര്‍ത്താക്കുറിപ്പിലൂടെ പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ശനിയാഴ്ച രാവിലെ മുതല്‍ ശ്വാസകോശ സംബന്ധമായ പ്രതിസന്ധി
കൂടുതല്‍ സങ്കീര്‍ണ്ണമായെന്നാണ് വാര്‍ത്താക്കുറിപ്പിലുളളത്. പാപ്പ ക്ഷീണിതനാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്നലെ പാപ്പയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ വാര്‍ത്താക്കുറിപ്പ്. പാപ്പക്ക് തീവ്രമായ ശ്വസ തടസമുണ്ടായെന്നും ആയതിനാല്‍ ഓക്സിജന്‍ നല്‍കുകയാണെന്നും കുറിച്ചിട്ടുണ്ട്.
ക്ഷീണിതനാണെങ്കിലും രാവിലെ പാപ്പ കസേരയിലിരുന്നെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇന്ന് ലോകമെങ്ങുമുളള കത്തോലിക്കാ ദേവാലയങ്ങളില്‍ പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം ശ്വാസ തടസമുണ്ടായെന്ന് വാര്‍ത്താക്കുറിപ്പ്