World

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

ഫ്രാന്‍സിസ് പാപ്പ ഗുരുതരാവസ്ഥയിലല്ല അപകട നില തരണം ചെയ്തിട്ടില്ല

അനില്‍ ജോസഫ്

റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.

ഇന്നലെ ഇന്ത്യന്‍ സമയം 11 മണിയോടെ ജെമെല്ലി ആശുപത്രിയില്‍ പത്ര പ്രവര്‍ത്തകരെ കണ്ട ഡോ. സെര്‍ജിയോ അല്‍ഫിയേരിയും വത്തിക്കാനിലെ ഹെല്‍ത്ത് കെയര്‍ സര്‍വീസ് വൈസ് ഡയറക്ടര്‍ ഡോ. ലൂയിജി കാര്‍ബോണും വത്തക്കാന്‍ മാധ്യമ വിഭാഗം മേധാവി മത്തയോ ബ്രൂണിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ പങ്ക് വച്ചത്.

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്ത മെഡിക്കല്‍ സഘം പൂര്‍ണ്ണമായും തളളി. ഫ്രാന്‍സിസ്പാപ്പ ഗുരുതരാവസ്ഥയിലല്ലെനും എന്നാല്‍ അപകട നില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 88 കാരനായ പാപ്പയെ ഒരു യുവാനെ ചികിത്സിക്കുന്ന രീതിയില്‍ ചികിത്സ നിര്‍വഹിക്കാന്‍ സാധിക്കില്ല അതിന് പരിമിതികള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരാഴ്ചകൂടി ആശുപത്രിയില്‍ പാപ്പ കഴിയേണ്ടി വരുമെന്ന കാര്യവും ഡോക്ടര്‍മാര്‍ പറഞ്ഞു.

പാപ്പ പതിവ് പോലെ തമാശകള്‍ പറഞ്ഞാണ് മുറിയില്‍ തുടരുന്നത്. ചെറിയ ശ്വാസതടസം ഉളളതിനാല്‍ പാപ്പയുടെ ചലനങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, പാപ്പ ഒരു കസേരയില്‍ നിവര്‍ന്നിരുന്നു ഔദ്യോഗിക ജോലികള്‍ ചെയ്യുന്നുണ്ട്. ‘ഹലോ, പരിശുദ്ധ പിതാവേ’ എന്ന് അഭിവാദ്യം ചെയ്തപ്പോള്‍, ‘ഹലോ, ഹോളി സണ്‍’ എന്ന് അദ്ദേഹം മറുപടി നല്‍കിയതായി ഡോ.അല്‍ഫിയേരി പറഞ്ഞു.

രക്തത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും അത് ശുഭകരമായ കാര്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തു തന്നെയായാലും പാപ്പ അസുഖം മാറി വത്തിക്കാനിലെ തന്‍റെ വസതിയായ സാന്താ മാര്‍ത്തയിലേക്ക് മടങ്ങും അതെനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞാണ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

 

 

 

 

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker