ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു
തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന അഭ്യര്‍ത്ഥനയും പാപ്പ നടത്തി.

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം. പാപ്പയുടെ ആരോഗ്യം സങ്കീര്‍ണ്ണമായി തുടരുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുകയണ്.
ലബോറട്ടറി പരിശോധനകളും നെഞ്ചിന്‍റെ എക്സ്റേയും പരിശുദ്ധ പിതാവിന്‍റെ അസുഖത്തിന്‍റെ സങ്കീര്‍ണ്ണാവസ്ഥ വ്യക്തമാക്കന്നതാണെന്നും വത്തിക്കാന്‍ പറയുന്നു. പാപ്പയെ സിടി സ്കാനിനും വിധേയനാക്കി.
വെളളിയാഴ്ച വൈകുന്നേരമാണ് 88 കാരനായ പാപ്പയെ ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാപ്പക്ക് പോളിമൈക്രോബയല്‍ അണുബാധ കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചിരുന്നു. , ആന്‍റിബയോട്ടികളുടെ സഹായത്തോടെ ചികിത്സ തുടരുകയാണ്. തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന അഭ്യര്‍ത്ഥനയും പാപ്പ നടത്തി.
ഫ്രാന്‍സിസ്പാപ്പ ഇന്നലെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചെുന്നും ദിവസം മുഴുവനും വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കും വായനയ്ക്കും സമയം മാറ്റിവച്ചതായും വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം ആശുപത്രിയുടെ മുന്നില്‍ പാപ്പക്ക് പ്രാര്‍ഥനയുമായി നൂറുകണക്കിന് വിശ്വാസികള്‍ തുടരുകയാണ്.