കമുകിന്‍കോട് തിരുനാളിന് ഇന്ന് കൊടിയേറും
മാര്‍ച്ച് 1 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ചപ്രപ്രദക്ഷിണവും നടക്കും.

സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : തെക്കിന്‍റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്‍റെ തിരുനാളിന് ഇന്ന് കൊടിയേറും .
ഇന്ന് രാത്രി 12 മണിയോടെ ഇടവക വികാരി ഫാ.സജി തോമസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. രാവിലെ 7.30 ന് കൊച്ചുപളളിയില്‍ നടക്കുന്ന തീര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതയുടെ മുന്‍ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് നടക്കുന്ന അന്തോണീസിന്‍റെ തിരുസ്വരൂപത്തിലെ കീരീടം ചാര്‍ത്തല്‍ ചടങ്ങിനും മോണ്‍. ക്രിസ്തുദാസ് നേതൃത്വം നല്‍കും. പേയാട് മൈനര്‍ സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍ വചന സന്ദേശം നല്‍കും.
വൈകിട്ട് 4 .30 ന് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപവും വഹിച്ച് കൊച്ചു പളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം. തിരുസ്വരൂപ പ്രദക്ഷിണം വലിയപളളിയില്‍ എത്തുന്നതോടെ കൊടിയേറ്റ് കര്‍മ്മം നടക്കും. വലിയ പളളിയില്‍ വൈകിട്ട് 7.30 ന് നടക്കന്ന തിരുനാള്‍ സൗഹൃദ സന്ധ്യയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കെ ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും
തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര,തിരുവനന്തപുരം പാറശാല,ചങ്ങനാശ്ശേരി രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങില്‍ മുഖ്യ കാര്‍മ്മികരാവും. 19 മുതല്‍ 22 വരെ നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് ഫാ.ജോസ് തോമസ് അഴിക്കകത്ത് നേതൃത്വം നല്‍കും.
23 ന് നടക്കുന്ന പ്രവാസി സംഗമം മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 25 ന് നടക്കുന്ന തീര്‍ഥാനട സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. 28 ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 1 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ചപ്രപ്രദക്ഷിണവും നടക്കും.
സമാപന ദിനമായ മാര്‍ച്ച് 2 ന് രാവിലെ 9.30 ന് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയര്‍പ്പണം ഉണ്ടാവും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ.സജിതോമസ് അറിയിച്ചു.