ഫ്രാന്‍സിസ് പാപ്പക്ക് അണുബാധ സ്ഥിതീകരിച്ചു. പരിപാടികള്‍ റദ്ദാക്കി
ശ്വാസകോശ സംബന്ധമായ അണുബാധയായതിനാല്‍ തുടര്‍ന്നുളള ദിവസങ്ങളിലെ പാപ്പയുടെ പരിപാടികളെല്ലാം റദ്ദാക്കി.

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പക്ക് അണുബാധ സ്ഥിതീകരിച്ച് റോമിലെ ജെമെല്ലി ആശുപത്രി അധികൃതര്‍ . ചെറിയ പനികൂടി ഉളളതിനാല്‍ വിശ്രമം കൂടി നില്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അണുബാധ സ്ഥിതീകരിച്ചതോടെ അടിയന്തര ചികിത്സയും പാപ്പക്ക് ആരംഭിച്ചു.
ശ്വാസകോശ സംബന്ധമായ അണുബാധയായതിനാല്‍ തുടര്‍ന്നുളള ദിവസങ്ങളിലെ പാപ്പയുടെ പരിപാടികളെല്ലാം റദ്ദാക്കി. കലാകാരന്മാരുടെ ജൂബിലി ഉള്‍പ്പെടെയുളള പരിപാടികളിലാണ് പരിശുദ്ധ സിംഹാസനം മാറ്റം വരുത്തിയിരക്കുന്നത്.
ബ്രോങ്കൈറ്റിസ് ബാധയുമായി ബന്ധപ്പെട്ടുളള തുടര്‍ പരിശോധകള്‍ക്കും പാപ്പയെ ഇന്ന് വിധേയനാക്കുമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം മേധാവി മത്തയോ ബ്രൂണി അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധ നിയന്ത്രിക്കാനുളള ശ്രമങ്ങളും ഡോക്ടര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം പാപ്പ ശാന്തമായി ഉറങ്ങിയെന്നും ചില പറതങ്ങള്‍ വായിച്ചെന്നും മാധ്യമ വിഭാഗം അറിയിച്ചു.
ഇന്ന് പാപ്പ പങ്കെടുക്കേണ്ട ജൂബിലി സദസ്സ് റദ്ദാക്കി. നാളെ ഞായറാഴ്ച നടക്കേണ്ട കലാകാരന്മാരുടെയും സാംസ്കാരിക ലോകത്തിന്‍റെയും ജൂബിലിയുടെ വിശുദ്ധ കുര്‍ബാനയ്ക്ക് സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ ജോസ് ടോലെന്‍റിനോ ഡി മെന്‍ഡോന്‍സാ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കൂടാതെ തിങ്കളാഴ്ച നടക്കേണ്ട കലാകാരന്മാരുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത ബ്രോങ്കൈറ്റിസിനെ തുടര്‍ന്നാണ് ഇന്നലെ പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.