Vatican

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത'എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന സമ്മേളനത്തിന്‍ന്‍റെ സമാപനത്തില്‍ പാപ്പ സംബന്ധിക്കും .

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍  ഫ്രഞ്ച് ദ്വീപായ കോസിലെ അജക്സിയോ ആണ് സന്ദര്‍ശന വേദി. പാപ്പാ ഇതുവരെ 66 നാടുകളിലാണ് ഇടയസന്ദര്‍ശനം പൂര്‍ത്തീകരിച്ചിട്ടുളളത്.

‘മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത’എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന സമ്മേളനത്തിന്‍ന്‍റെ സമാപനത്തില്‍ പാപ്പ സംബന്ധിക്കും .

യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു’ എന്നതാണ് ഈ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം. അപ്പൊസ്തോല പ്രവര്‍ത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് സന്ദര്‍ശനത്തിന്‍റെ ഈ ആപ്തവാക്യം.

റോമിലെ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന്, അതായത്, ഫ്യുമിച്ചിനൊയില്‍ സ്ഥിതിചെയ്യുന്ന ലെയണാര്‍ദൊ ദ വിഞ്ചി, വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 9 മണക്ക് പുറപ്പെടുന്ന പാപ്പാ അജാക്സിയൊയില്‍, നപ്പൊളെയോന്‍ ബോനപ്പാര്‍ത്തെ രാജ്യാന്തര വിമാനത്താവളത്തില്‍ 9 മണിക്കെത്തും.

തുടര്‍ന്ന് സ്വര്‍ഗ്ഗാരോപിതനാഥയുടെ കത്തീഡ്രലില്‍ മെത്രാന്മാരും വൈദികരും വൈദിക വിദ്യാര്‍ഥികളും സമര്‍പ്പിതരുമായി കൂടിക്കാഴ്ച നടത്തുകയും ത്രികാലപ്രാര്‍ത്ഥന നയിക്കുകയും ചെയ്യും. ഉച്ചയ്ക്കു ശേഷം പാപ്പാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തദ്ദനന്തരം അജക്സിയൊയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കു പോകുന്ന പാപ്പാ അവിടെവച്ച് ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം പാപ്പാ 6.15ന് റോമിലേക്കു മടങ്ങും.

 

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker