ഫ്രാന്‍സിസ് പാപ്പക്ക് ബെന്‍സിന്റെ സമ്മാനം
025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായാണ് പുതിയ വാഹനമെന്ന് മേഴ്സിഡസ് ബന്‍സ് അധികൃതര്‍ പറഞ്ഞു.
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് സഞ്ചരിക്കാനുളള മേഴ്സിഡസ് ബന്‍സ് സ്പേണ്‍സര്‍ ചെയ്യ്ത പുതിയ ഇലക്ട്രിക് കാറെത്തി. പോപ്പ് മൊബൈല്‍ എന്ന് സാധാരണയായി അറിയപ്പെടുന്ന ഈ വാഹനത്തിലാവും ഇനി പാപ്പ വത്തിക്കാനിലെ പൊതുദര്‍ശന പരിപാടികളിലെത്തുക. പാപ്പയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യകമായി തയ്യാറാക്കിയതാണ് പുതിയ വാഹനം.
2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായാണ് പുതിയ വാഹനമെന്ന് മേഴ്സിഡസ് ബന്‍സ് അധികൃതര്‍ പറഞ്ഞു. മേഴ്സിഡസ് ബന്‍സ് സിഇഓ ഒല-കല്ലേനിയസ് വത്തിക്കാനില്‍ നേരിട്ടെത്തിയാണ് വാഹനം സമ്മാനിച്ചത്. ജി ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന ഇലക്ട്രിക് വാഹനത്തിന്റെ പ്രവര്‍ത്തന രീതിയും പാപ്പക്ക് വിവരിച്ച് നല്കി. അടുത്ത ബുധനാഴ്ച നടക്കുന്ന പൊതു ദര്‍ശന പരിപാടിയില്‍ പാപ്പ പുതിയ വാഹനത്തിലാവും എത്തുക.
പാപ്പയുടെ അഭ്യര്‍ത്ഥ പ്രകാരം വാഹനം നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്കിയ എല്ല ജീവനക്കാരും വത്തിക്കാനില്‍ എത്തിയിരുന്നു. 100 വര്‍ഷങ്ങളായി വത്തിക്കാനുമായുളള ബന്ധം അരക്കിട്ടുറപ്പിച്ചാണ് പുതിയ വാഹനം പാപ്പക്ക് ബെന്‍സ് സമ്മാനിക്കുന്നത്.
1930 ല്‍ പയസ് പതിനൊന്നാമന്‍ മുതലുളള പാപ്പമാര്‍ ബെന്‍സിന്റെ വാഹനങ്ങളാണ് തെരെഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ബെന്‍സിന്റെ വിവിധ മേഖലകളിലെ വൈദഗ്ദ്യമുളളവര് ഫ്രാന്‍സിസ് പാപ്പയുടെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്പാപ്പക്ക് വേണ്ടി മാത്രമായി ഡിസൈന്‍ ചെയ്യ്ത വാഹനമെന്നാണ് ഇതിനെ സിഇഓ വിശേഷിപ്പിച്ചത്.
വ്യക്തികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മേഴ്സിഡസ് ബന്‍സ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് അപൂര്‍വ്വമായാണ്.