ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്
തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ ആര്‍ ക്രിസ്തുദാസും കാര്‍മ്മികത്വം വഹിക്കും
സ്വന്തം ലേഖകന്‍
ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍ ഡേ ആയി ആചരിക്കുന്നു.
ദുബായ് സെയിന്‍റ് മേരീസ് കത്തോലിക്ക ദൈവാലയത്തില്‍ നടക്കുന്ന സമൂഹബലിയില്‍ സതേണ്‍ അറേബ്യയുടെ അപ്പോസ്തോലിക വികാറായ റവ. പൗലോ മാര്‍ട്ടിനെല്ലിയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ ആര്‍ ക്രിസ്തുദാസും കാര്‍മ്മികത്വം വഹിക്കും. സഹകാര്‍മ്മികരായി ഫാ ലെന്നി, ഫാ വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുക്കം.
സമൂഹദിവ്യബലിക്കുശേഷം ദുബായ് സെന്‍റ് മേരിസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനവും കലാപരിപാടികളും നടക്കം. പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ജ്നായ ജെറി അമല്‍ദേവിന്‍റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ന്റ്റ്െ നടക്കും. കെ.ആര്‍.എല്‍ .സി .സി ദുബായ് പ്രസിഡണ്ട് കെ മരിയദാസ്, ജനറല്‍ സെക്രട്ടറി ആന്‍റണി മുണ്ടക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിജു ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.