Kerala

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ തൊഴിലാളി മരിച്ചു. ഇന്ന് കെഎല്‍സിഎ പ്രതിഷേധം

ഇന്ന് അര്‍ദ്ധരാത്രി ഒന്നരയോടെയായിരുന്നു അപകടം

 

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി ീണ്ടും മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

ഇന്ന് അര്‍ദ്ധരാത്രി ഒന്നരയോടെയായിരുന്നു അപകടം. വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ രക്ഷപ്പെട്ടു, ഫ്രാന്‍സിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്.

അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ‘ചിന്തധിര ‘ എന്ന വള്ളമാണ് മറിഞ്ഞത്.അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാര്‍ഡുകളും, കോസ്റ്റല്‍ പോലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്.

പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇന്ന് കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ മുതലപ്പൊഴി വിഷയത്തില്‍ വീണ്ടും മുതപ്പൊഴി എന്ന് മുദ്രാവാക്യവുമായി നിയമസഭാ മാര്‍ച്ച് നടത്താനിരിക്കെയാണ് വീണ്ടും അപകട മരണം. സംഭവത്തില്‍ ശക്തമായ പ്രതിഷേധ മുണ്ടാവുമെന്ന് കെഎല്‍സിഎ സംസ്ഥാനന സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker