സിസിബിഐ യില്‍ പുതിയ നിയമനങ്ങള്‍ || ഫാ.ഡൊമിനിക് പിന്റോ || സിസ്റ്റര്‍ ജെനിഫര്‍
സിസിബിഐയുടെ 94- ാമത് എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിയമനങ്ങള്‍.
സ്വന്തം ലേഖകന്‍
ബംഗളൂരു : സിസിബിഐ യുവജന കമ്മിഷന് അസോസിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ.ഡൊമനിക്കിനെയും ഹെല്‍ത്ത് അപ്പോസ്തലേറ്റിന്റെ കോ ഓഡിനേറ്ററായി സിസ്റ്റര്‍ ജെനിഫര്‍ ഫ്രഫുല്ലയെയും നിയമിച്ചു. സിസിബിഐയുടെ 94- ാമത് എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിയമനങ്ങള്‍.
ലഖ്നൗ രൂപതയില്‍ നിന്നുള്ള ഫാ.ഡൊമിനിക് പിന്റോ നിലവില്‍ ആഗ്ര റീജിയണല്‍ ബിഷപ്സ് കൗണ്‍സിലിന്റെ യുവജന കമ്മിഷന്റെ റീജിയണല്‍ ഡയറക്ടറാണ്.
1982 ഓഗസ്റ്റ് 13ന് കര്‍ണാടകയിലെ ബജ്പെയില്‍ ജനിച്ച ഫാ.ഡൊമിനിക് ലഖ്നൗവിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ നിന്നാണ് പൗരേഹിത്യ പഠനം ആരംഭിച്ചത്.നാഗ്പൂരിലെ സെന്റ് ചാള്‍സ് സെമിനാരിയില്‍ അദ്ദേഹം തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ കരസ്തമാക്കി.
2013 ഒക്ടോബര്‍ 20ന് ലക്നൗ രൂപതയില്‍ വൈദികനായി നിയമിതനായ ഫാ.ഡൊമിനിക് സഭയില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2014 മുതല്‍ 2018 വരെ രൂപതാ യുവജന മന്ത്രാലയത്തിന്റെ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ കാലയളവ് നൂതനമായ സംരംഭങ്ങളാലും നവീന ആശയങ്ങളാലും ശ്രദ്ധേയമായിരുന്നു.
ഹെല്‍ത്ത് അപ്പോസ്തലേറ്റിന്റെ കോ ഓഡിനേറ്ററായി നിയമിതയായ സിസ്റ്റര്‍ ജെനിഫര്‍ സിസ്റ്റേഴ്സ് ഓഫ് ദ മേഴ്സി ഓഫ് ഹോളി ക്രോസ് അംഗമാണ്
1974 ഡിസംബര്‍ 4ന് ജനിച്ച സിസ്റ്റര്‍ രവിശങ്കര്‍ ശുക്ലയില്‍
യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിഎസ്സി, എംസി നഴ്സി നഴ്സിംഗും യുപിയിലെ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്.ഡിയും നേടി