റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.
രണ്ട് മണിക്കൂറോളം നീണ്ട സന്ദര്‍ശനത്തില്‍ വികാരി ജനറാല്‍ ബിഷപ് ബല്‍ദാസരെ റീന ആശംസഅര്‍പ്പിച്ചു.
സ്വന്തം ലേഖകന്‍
റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍ ഫ്രാന്‍സിസ് പാപ്പയുടെ കാറിലാണ് സന്ദശര്‍ശനത്തിനായി എത്തിച്ചേര്‍ന്നത്.
കൂടികാഴ്ചയില്‍ എസ്ക്വിലിനോ ജില്ലയിലെ ചരിത്രപ്രസിദ്ധമായ റോമന്‍ ബസിലിക്കയില്‍, 38 ഇടവകകള്‍ ഉള്‍ക്കൊള്ളുന്ന റോം രൂപതയുടെ സെന്‍ട്രല്‍ സെക്ടറിലെ നൂറോളം ഇടവക വൈദികരും സഹ വൈദികരും റെക്ടര്‍മാരുമാണ് കൂടികാഴ്ചയില്‍ പങ്കെടുത്തത്.
ബസലിക്ക പരിസരത്ത് ഫ്രാന്‍സിസ്പാപ്പയെക്കാണാനായി കൂടിയിരുന്ന വിശ്വാസി സമൂഹത്തെയും പാപ്പ അഭിസംബോധന ചെയ്തു.
രണ്ട് മണിക്കൂറോളം നീണ്ട സന്ദര്‍ശനത്തില്‍ വികാരി ജനറാല്‍ ബിഷപ് ബല്‍ദാസരെ റീന ആശംസഅര്‍പ്പിച്ചു.
വരാനിരിക്കുന്ന ജൂബിലിയെ കുറിച്ചും ലോകമെമ്പാടുമുള്ള തീര്‍ഥാടകരുടെ സ്വീകരണത്തെ കുറിച്ചും പാപ്പയും വൈദികരുമായി ചര്‍ച്ച ചെയ്തു,
വളരെ സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ച’ എന്നാണ് ബിഷപ്പ് റീന പാപ്പയുടെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.
പാപ്പ സ്നേഹവും കരുണയും പിതാവിനെപ്പോലെയാണ് പുരോഹിതന്മാരോട് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെ പ്രിമാവാല്‍, വില്ല വെര്‍ഡെ, അസിലിയ, കാസല്‍ മൊണാസ്ട്രോ തുടങ്ങിയ സമീപപ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്പാപ്പ റോം രൂപതയുടെ അഞ്ച് സെക്ടറുകളില്‍ നടത്തിയ സന്ദര്‍ശന പരമ്പരയിലെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു വെള്ളിയാഴ്ചത്തേത്.