Vatican

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും നിരാശപ്പെടുത്താത്ത ഉത്ഥിതന്‍ നല്‍കുന്ന പ്രത്യാശയോടെ മുന്നേറാന്‍ ആംഗ്ലിക്കന്‍ സഭാനേതൃത്വത്തെ പാപ്പആഹ്വാനം ചെയ്തു . മെയ് രണ്ട് വ്യാഴാഴ്ച രാവിലെ ആംഗ്ലിക്കന്‍ സഭാനേതൃത്വത്തിന് വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയുടെ അവസരത്തില്‍ സംസാരിക്കവെ, ക്രിസ്തു നല്‍കുന്ന പ്രത്യാശയോടെ ജീവിക്കാന്‍ ആശംസിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തു തന്‍റെ ശിഷ്യരോട് ആശംസിച്ചതുപോലെ, ഞാനും നിങ്ങള്‍ക്ക് സമാധാനം നേരുന്നുവെന്ന് പാപ്പാ പറഞ്ഞു.

കാന്‍റര്‍ബറി അതിരൂപതാധ്യക്ഷനായി അഭിവന്ദ്യ ജസ്റ്റിന്‍ വെല്‍ബിയും, റോമിന്‍റെ മെത്രാനായി താനും ഏതാണ്ട് ഒരേ കാലത്താണ് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതെന്ന് പറഞ്ഞ പാപ്പാ, വിശുദ്ധ പൗലോസിന്‍റെ മനസാന്തരദിനത്തിലെ സായാഹ്നപ്രാര്‍ത്ഥനാവേളയില്‍ കത്തോലിക്കാ, ആംഗ്ലിക്കന്‍ സഭകളില്‍നിന്നുള്ള ചില മെത്രാന്മാര്‍ക്ക്, പുനരൈക്യത്തിന്‍റെ മുന്നോടിയെന്നവണ്ണം ഒരുമിച്ച് സേവനം ചെയ്യാന്‍ തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയത് പരാമര്‍ശിച്ചു.

ഇപ്പോഴും ഇരുസഭകളും തമ്മിലുള്ള ഐക്യം അപൂര്‍ണ്ണമാണെങ്കിലും, ദൈവം നമ്മെ ഐക്യത്തില്‍ ഒന്നാകാനാണ് വിളിച്ചിരിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. അജപാലന, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലും, സുവിശേഷസന്ദേശത്തിന് സാക്ഷ്യം നല്‍കുന്നതിലും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

 

 

കത്തോലിക്കാസഭ നടത്തിവരുന്ന സിനഡാത്മകപ്രയാണത്തെ പരാമര്‍ശിച്ച പാപ്പാ, ആംഗ്ലിക്കന്‍ മെത്രാന്മാരില്‍ ചിലര്‍ സിനഡിന്‍റെ ജനറല്‍ അസംബ്ലിയുടെ ആദ്യഭാഗത്ത് പങ്കെടുത്തതില്‍ സന്തോഷം പങ്കുവയ്ക്കുകയും, വരാനിരിക്കുന്ന രണ്ടാം ഭാഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

കൂടുതലായി പ്രാര്‍ത്ഥിക്കാനും, ഒരുമിച്ച് പ്രവര്‍ത്തിക്കാനും വിശ്വാസപ്രയാണം തുടരാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. 2016ല്‍ ഐക്യത്തിനുള്ള ആഗ്രഹം പ്രകടമാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം പാപ്പാ ആവര്‍ത്തിച്ചു. ക്രിസ്തുവിന് സാക്ഷ്യം നല്‍കുന്നതില്‍ സഭയിലെ ഭിന്നതകള്‍ തടസ്സമായി നില്‍ക്കാതിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker