അശരണരോട് സഹാനുഭൂതിയോടുളള സഹവര്‍ത്തിത്വം അഭ്യസിക്കണം; ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍
അശരണരോട് സഹാനുഭൂതിയോടുളള സഹവര്‍ത്തിത്വം അഭ്യസിക്കണം; ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍
നെയ്യാറ്റിന്‍കര ; അശരണരോട് സഹാനുഭൂതിയോടുളള സഹവര്‍ത്തിത്വം അഭ്യസിക്കണമെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ . നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി(നിഡ്‌സ്)ക്ക് കീഴിലെ സാഫല്ല്യം സാമൂഹ്യാധിഷ്‌ഠിത പുനരധിവാസ അസോസിയേഷന്റെ 14 ാം വാര്‍ഷികം ഹൃദ്യ 2017 വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കാരുണ്യം അര്‍ഹിക്കുന്നവര്‍ക്ക് പ്രാര്‍ഥനാ സഹായത്തിനൊപ്പം മാനുഷികമായ പരിഗണനയും നല്‍കണമെന്ന് അദേഹം പറഞ്ഞു.
വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാഭ്യസ ധനസഹായം ,ചികിത്സാ ധനസഹായം , പ്രദര്‍ശന വിപണന മേള , കലാപരിപാടികള്‍ ,അവാര്‍ഡ്‌ദാനം എന്നിവ നടന്നു . പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,നിഡ്‌സ് ഡയറക്‌ടര്‍ എസ് എം അനില്‍കുമാര്‍ , പാറശാല ബ്ലോക്ക് പ്രസിഡന്റ് വി ആര്‍ സലൂജ, നിഡ്‌സ് അസിസ്റ്റന്റ് ഡയറക്‌ടര്‍ ഫാ.രാഹുല്‍ ബി. ആൻറോ മുന്‍ ജില്ലാ മെമ്പര്‍ ഉഷകുമാരി , ബ്രൂല എയ്‌ഞ്ചല്‍, അല്‍ഫോണ്‍സ ആല്‍ന്റില്‍സ്, സി.പൗളിന്‍മേരി ,ഫ്രാന്‍സിസ് ,അനില്‍ ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.