Kerala

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം വേദനാജനകം; കെ.സി.എസ്.എൽ. കോട്ടയം അതിരൂപത

വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണം...

ജോസ് മാർട്ടിൻ

കോട്ടയം: ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിച്ച് അഗ്നിക്കിരയാക്കി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനവുമാണെന്ന് കോട്ടയം അതിരൂപത കെ.സി.എസ്.എൽ.

മതമൈത്രിയും സാമൂഹിക സൗഹാർദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സാമൂഹിക സാമുദായിക നേതൃത്വങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ടെന്നും, മതസൗഹാർദം തകർത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണമെന്നും പത്രക്കുറിപ്പിലൂടെ കെ.സി.എസ്.എൽ. ആവശ്യപ്പെട്ടു.

ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും കളങ്കവുമായ മാറിയ പ്രസ്തുത സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മേലിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കപ്പെടാൻ ഇടയാകാതിരിക്കട്ടെയും കെ.സി.എസ്.എൽ. പ്രത്യാശിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker