തീരവും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യചങ്ങല
ചെല്ലാനം മുതൽ ബീച്ച് റോഡ് മുതൽ തിരുമുഖ തീർത്ഥാടന കേന്ദ്രം വരെ പതിനെട്ട് കിലോമീറ്റർ നീളത്തിൽ...
ജോസ് മാർട്ടിൻ
ചെല്ലാനം: തീരവും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംമ്പർ 10 ശനിയാഴ്ച്ച വൈകിട്ട് 4ന് ചെല്ലാനം മുതൽ ബീച്ച് റോഡ് മുതൽ തിരുമുഖ തീർത്ഥാടന കേന്ദ്രം വരെ പതിനെട്ട് കിലോമീറ്റർ നീളത്തിൽ പതിനേഴായിരത്തിൽപരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മനുഷ്യചങ്ങല തീർത്തു.
മനുഷ്യ ചങ്ങല കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC) വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്തു. കണ്ണമാലിയിൽ ഫാ.സാംസൺ ആഞ്ഞിലി പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജയൻ കുന്നേൽ സമര സന്ദേശം നൽകി, ബിജു തോമസ്, സന്തോഷ് കാട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു. ദീപാ സാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
KRLCC സെക്രട്ടറി ജനറൽ റവ.ഫാ.തോമസ് തറയിൽ, കൊച്ചി രൂപത വികാരി ജനറൽ മോൺ.ഷൈജു പരിയാത്തുശ്ശേരി, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.ഡോ.ജോയി പുത്തൻവീട്ടിൽ, കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, റവ.ഫാ.രാജു കളത്തിൽ, റവ.ഫാ. ജോപ്പൻ അണ്ടിശ്ശേരി, ടി.എ.ഡാൽഫിൻ, ഫാ.ആന്റെണി കുഴിവേലി, ഫാ.ആന്റെണി ടോപോൾ, ബിജു ജോസി, കെ.എൽ.സി.എ. ആലപ്പുഴ രൂപത പ്രസിഡന്റ് ജോൺ ബ്രിട്ടോ, കൊച്ചി രൂപത | KLCA പ്രസിഡന്റ് പൈലി ആലുങ്കൽ, ജനറൽ സെക്രട്ടറിമാരായ ബാബു കാളിപ്പറമ്പിൽ, സന്തോഷ് കൊടിയനാട് എന്നിവർ വിവിധ മേഖലകളിൽ സജ്ജീകരിച്ച വേദികളിൽ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിഴിഞ്ഞം തുറമുഖ അശാസ്ത്രീയ നിർമ്മാണം നിറുത്തിവച്ച് വിദഗ്ധ പഠനം നടത്തുക, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, മത്സ്യതൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനുള്ള അവസരം ഉറപ്പാക്കുക, ടെട്രാ പോഡ് കടൽഭിത്തി നിർമ്മാണം ഫോർട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക, കണ്ണമാലി പുത്തൻതോടു മുതൽ ഫോർട്ടുകൊച്ചി വരെ കടൽഭിത്തി നിർമ്മാണത്തിന് ആവശ്യമായ പണം അനുവദിക്കുക തുടങ്ങിയ കടലും തീരവും വികസനത്തിന്റെ പേരിൽ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.