തീരത്തിന്റെ കണ്ണിരില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ച് കേരള സഭ
തീരത്തിന്റെ കണ്ണിരില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ച് കേരള സഭ
കൊച്ചി; ഓഖി കൊടുങ്കാറ്റില്‍ ഉറ്റവരെ നഷ്‌ടപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്ത ദുഖത്തിലും കണ്ണീരിലും ഹൃദയവേദന അനുഭവിക്കുന്ന തീരദേശത്തിന് വേണ്ടി പ്രാര്‍ത്ഥന അര്‍പ്പിച്ച് കേരള കത്തോലിക്കാ സഭ.
വല്ലാര്‍പാടം ബസലിക്കയിലാണ് കേരളാ മെത്രാന്‍മാരുടെ തീരദേശത്തിനുവേണ്ടിയുളള പ്രാര്‍ത്ഥന ഉയര്‍ന്നത്. കൊച്ചി പിഓസിയില്‍ നടക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തിനോടനുബന്ധിച്ചാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനകളും വിചിന്തനവും മെഴുകുതിരി പ്രക്ഷിണവുമായി ഒരു മണിക്കുറോളം സമയം പ്രാര്‍ത്ഥനയില്‍ മുഖരിതമായി വല്ലാര്‍പാടം ബസലിക്ക.തീരദേശത്ത് ദുരിതമനുഭവിക്കുന്നവരുടെ വേദന നമ്മുടെ ഓരോരുത്തരുടെയും വേദനയാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.എം സുസപാക്യം പറഞ്ഞു.
വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തി പറമ്പില്‍ സുവിശേഷം വായിച്ചു. ത്യാഗങ്ങളിലൂടെ ദൈവ കരുണയെ നമുക്ക് ആശ്രയിക്കാമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ക്ലിമിസ് കാത്തോലിക്കാ ബാവ പറഞ്ഞു. സങ്കിര്‍ത്തന പാരായണത്തിന് ശേഷം കത്തിച്ച മെഴുകു തിരികളുമായി മെത്രാന്‍മാര്‍ പ്രദക്ഷിണം ആരംഭിച്ചപ്പോള്‍ പ്രത്യാശയുടെ പൊന്‍ കിരണങ്ങളുമായി മണിനാദം മുഴങ്ങി.