Kerala

ദൈവ ദാസൻ ബിഷപ്പ് ജെറോമിന്റെ മുപ്പതാം ചരമ വാർഷികദിനം ആചരിച്ച് കൊല്ലം രൂപത

ദൈവദാസൻ ബിഷപ്പ് ജെറോം യുവത്വത്തിന്റെ കരുത്ത്; കെ.സി.വൈ.എം. കൊല്ലം രൂപത

ജോസ് മാർട്ടിൻ

കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ദൈവ ദാസനുമായ ബിഷപ്പ് ജെറോമിന്റെ മുപ്പതാം ചരമ വാർഷികദിനം ആചരിച്ച് അനുസ്മരണത്തിന് തുടക്കം കുറിച്ചു. കോയിവിള ഇടവക വികാരി ഫാ.ജോളി എബ്രഹാം പതാക ഉയർത്തി ആരംഭം കുറിച്ച അനുസ്മരണ യോഗത്തിന് ഫാ.ജോളി എബ്രഹാം അധ്യക്ഷനായിരുന്നു. ഫാ.രാജേഷ് മാർട്ടിൻ, ശ്രീ.കിരൺ ക്രിസ്റ്റഫർ (കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ്), ശ്രീ.ജോർജ് മാനുവൽ (കെ.എൽ.സി.എ.), സെബാസ്റ്റ്യൻ ആന്റണി, ശ്രീ.സെബാസ്റ്റ്യൻ ജോസഫ്, ശ്രീ.ബെഞ്ചോ ടൈറ്റസ്, ശ്രീമതി മരിയ കെ.സി.വൈ.എം. രൂപതാ വൈസ് പ്രസിഡന്റ്, വിമൺ വിങ് കോഡിനേറ്റർ അഖില, സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

അതോടൊപ്പം അഷ്ടമുടി കായലിന്റെ എട്ടു മുടികളെയും സ്പർശിച്ച് ബിഷപ്പ് ജെറോമിന്റെ ദീപ്ത സ്മരണകൾ ഉണർത്തികൊണ്ട് അനുസ്മരണ ജലഘോഷയാത്രയും സംഘടിപ്പിച്ചു. ജലഘോഷയാത്ര പിതാവിന്റെ ജന്മനാടായ കോയിവിളയിൽ ചവറ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.സന്തോഷ്‌ തുപ്പാശേരി ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സജി അനിൽ, ടെൽമാ മേരി, എന്നിവർ പങ്കെടുത്തു.

കെ.സി.വൈ.എം. കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ദൈവദാസൻ ബിഷപ് ജെറോം അനുസ്മരണത്തിന്റെ ഭാഗമായി കോയിവിള സെന്റ് ആന്റണീസ് പള്ളിയങ്കണത്തിൽ നടത്തപ്പെട്ട “എക്സ്പോ-2022” കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.എഡ്‌വേഡ് രാജു ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker