Kerala

കാറുകള്‍ കൂട്ടിയിച്ച് യുവ കന്യാസ്ത്രീ മരണമടഞ്ഞു

വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് പരിക്കേറ്റു.

സ്വന്തം ലേഖകന്‍

കണ്ണൂര്‍: അമേരിക്കയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിണ്ടായ അപകടത്തില്‍ മലയാളിയായ യുവ കന്യാസ്ത്രീ മരണമടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് പരിക്കേറ്റു.

ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ (എസ്എബിഎസ്) തലശേരി സെന്‍റ് ജോസഫ്സ് പ്രോവിന്‍സ് അംഗവും കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക സ്വദേശിനിയുമായ സിസ്റ്റര്‍ അനില പുത്തന്‍തറ യാണു മരിച്ചത്.

ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കണക്ടിക്കട്ട് സംസ്ഥാനത്തെ വീര്‍ധാമിലുള്ള സെന്‍റ് ജോസ് ലിവിംഗ് നഴ്സിംഗ് ഹോമില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ അനില ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെട്ടത്.

സിസ്റ്ററിനോടൊപ്പം കാറിലുണ്ടായിരുന്ന സിസ്റ്റര്‍ ബ്രിജീറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നു തെന്നിമാറി മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബദിയഡുക്കയിലെ പുത്തന്‍തറ കുര്യാക്കോസ് ക്ലാരമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ അനില,

മൃത ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എസ്എബിഎസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസിലി ഒഴുകയില്‍ അറിയിച്ചു.

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker