ബിനിതയ്ക്കും അനൂപിനും ഡോക്ടറേറ്റ്; മരിയൻ തീർത്ഥാടന കേന്ദ്രത്തിന് ഇരട്ടി മധുരം
ബിനിത ഹിന്ദി സാഹിത്യത്തിലും അനൂപ് കമ്പ്യൂട്ടർ സയൻസിലുമാണ് ഡോക്ടറേറ്റ് നേടിയത്...
റ്റിന ദാസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്ര ഇടവകാംഗങ്ങളായ ബിനിതയും അനൂപ് ബി.എൻ.ഉം ഡോക്ടറേറ്റ് കരസ്ഥമാക്കി. ബിനിത ഹിന്ദി സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയപ്പോൾ കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലാണ് അനൂപ് ഡോക്ടറേറ്റ് നേടിയത്.
പാലക്കാട് കാരാകുറുശ്ശി ജി.എച്ച്.എസ് ലേ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ഡോക്ടർ ബിനിത. വ്ലാത്താങ്കര സെൻ പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം ധനുവച്ചപുരം എൻ.കെ.എം. സ്കൂളിൽ ഹയർസെക്കൻഡറി പഠനവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. മാതാപിതാക്കൾ ശ്രീ.രാജു, ശ്രീമതി മരിയജ്ഞാനം. ഭർത്താവ് ശ്രീ.പ്രേംലാൽ
ഡോ.അനൂപ് വ്ലാത്താങ്കര സെന്റ്. പീറ്റേഴ്സ് യു.പി. സ്കൂളിൽ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം അമരവിള എൽ.എം. എസ്.എച്ച്.എസിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്തി. തുടർന്ന്, മൂന്നാർ കോളേജ് ഓഫ് എൻജിനീയറിങ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് എന്നിവിടങ്ങളിലായി കോളേജ് പഠനവും പൂർത്തിയാക്കി. പിതാവ് ബെനറ്റ് ജെ., മാതാവ് നിർമ്മല എം. ഭാര്യ-മെർലിൻ ആർ.