പുനലൂർ രൂപതാതല സിനഡിന് ഭക്തിനിർഭരമായ തുടക്കം
തുടർ പ്രവർത്തനങ്ങളും പഠനശിബിരങ്ങളും ഇടവക, ഫൊറോന, രൂപതാ തലത്തിൽ...
സ്വന്തം ലേഖകൻ
പുനലൂർ: ആഗോള കത്തോലിക്കാ തിരുസഭയിൽ ആരംഭിച്ച സാധാരണ സിനഡിന്റെ, ഭാഗമായി നടത്തുന്ന പുനലൂർ രൂപതതല സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം, പുനലൂർ രൂപത മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിർവഹിച്ചു. പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പണത്തിൽ കൊല്ലം രൂപതാ മുൻമെത്രാൻ അഭിവന്ദ്യ സ്റ്റാൻലി റോമൻ പിതാവ് മുഖ്യസന്ദേശം നൽകി.
റവ.ഡോ.ക്രിസ്റ്റി ജോസഫ് സിനഡ് ലോഗോയുടെ വിവരണവും, റവ.സിസ്റ്റർ സുജയ സിനഡിന്റെ വിവിധ പ്രവർത്തനഘട്ടങ്ങളെക്കുറിച്ചുള്ള വിവരണവും നൽകി. സിനഡ് കൺവീനർ റവ.ഫാ.റോയി സിംസൺ,മിനിസ്ട്രി കോഡിനേറ്റർ റവ.ഫാ.ബെനഡിക്ട് തേക്ക് വിള, സെന്റ് മേരീസ് കത്തീഡ്രൽ വികാരി റവ.ഫാ.സാം ഷൈൻ, മീഡിയ കമ്മീഷൻഡയറക്ടർ റവ.ഫാ.സണ്ണി തോമസ്,എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നല്കി.
രൂപതയിലെ വൈദികർ, സന്യസ്തർ, ശ്രീ.ബേബി ജി.ഭാഗ്യദോയം രൂപതാ അജപാലന സമിതി വൈസ് പ്രസിഡന്റ്, K.R.L.C.C രൂപത പ്രതിനിധികൾ, അജപാലനസമിതി അംഗങ്ങൾ, യുവജനങ്ങൾ, അല്മായ പ്രതിനിധികൾ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുകർമങ്ങളിൽ പങ്കെടുത്തു.
തുടർ പ്രവർത്തനങ്ങളും പഠനശിബിരങ്ങളും ഇടവക, ഫൊറോന, രൂപതാ തലത്തിൽ തുടരുമെന്ന് രൂപതയുടെ പി.ആർ.ഒ. റവ.ഡോ.ക്രിസ്റ്റി ജോസഫ് അറിയിച്ചു.