Kerala
കെ.എം.റോയിയുടെ നിര്യാണത്തിൽ കെ.സി.ബി.സി.യുടെ അനുശോചനം
അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന മാധ്യമരംഗത്തെ സുദീർഘമായ ശുശ്രൂഷ...
ജോസ് മാർട്ടിൻ
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ നിര്യാണത്തിൽ കെ.സി.ബി.സി. അനുശോചിച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ മാധ്യമരംഗത്തെ സുദീർഘമായ ശുശ്രൂഷ കേരള സമൂഹത്തിന് പ്രചോദനമായിരുന്നുവെന്നും, ഇരുളും വെളിച്ചവും നിറഞ്ഞ പാതകൾ ധീരമായ രീതിയിൽ ചൂണ്ടിക്കാണിക്കുക എന്നത് കെ.എം. റോയിയുടെ ശൈലിയായിരുന്നുവെന്നും കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിന്റെ അനുശോചന കുറിപ്പിൽ പറയുന്നു.
നിരന്തരം നീതിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന അദ്ദേഹം സമൂഹത്തിലെ അശരണരും പീഡിതരുമായവരുടെ പക്ഷം ചേർന്നുകൊണ്ടായിരുന്നു തന്റെ മാധ്യമരംഗത്തെ ശുശ്രൂഷ നടത്തിക്കൊണ്ടിരുന്നതെന്നും കെ.സി.ബി.സി. അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. രണ്ടായിരാമാണ്ടിൽ മാധ്യമ അവാർഡു നല്കി കെ.സി.ബി.സി. അദ്ദേഹത്തെ ആദരിച്ചിരുന്നു.
അനുശോചന കുറിപ്പിന്റെ പൂർണ്ണരൂപം