Parish
സമുദായ ദിനം :ബാലരാമപുരം ഫൊറോനയില്‍ …നീതി 2017
സമുദായ ദിനം :ബാലരാമപുരം ഫൊറോനയില്‍...നീതി 20 17
ബാലരാമപുരം :ഡിസംബര്‍ 3 ന് നടക്കുന്ന ലത്തീന്‍ കത്തോലിക്കാ സമുദായ ദിനത്തിന്റെ ഭാഗമായി ബാലരാമപുരം ഫൊറോനാ സമിതി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
“സമുദായത്തിന് സമ നീതി ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് സംഘടിപ്പിച്ചിരിക്കുന്ന പതാക പ്രയാണമാണ് നീതി’ 17. അതിന്റെ ഭാഗമായി ബാലരാമപുരം സോണൽ സമിതി സ്വാഗത സംഘം രൂപീകരിച്ചു. ജനറൽ കൺവീനറായി കമുകിൻകോട് യൂണിറ്റിലെ മംഗള ഭാനുവിനെ തെരഞ്ഞെടുത്തു.
ലത്തീൻ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ ഫൊറോനയിലെ KLCWA, Kcym, സെയ്ന്റ് വിൻസെന്റ് ഡി പോൾ, ലീജിയൻ ഓഫ് മേരി തുടങ്ങി എല്ലാ സംഘടനകളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സോണൽ പ്രസിഡൻറ് ആഹ്വാനം ചെയ്തു