ദേവാലയങ്ങള്‍ ഞായറാഴ്ച തുറക്കും ?
ടിപിആര്‍ നിരക്ക് ഗണ്യമായി കുറയുന്നതോടെ അടുത്ത ഞായര്‍ മുതല്‍ ദേവാലയങ്ങളില്‍ ദിവ്യബലികള്‍ പുന;രാഭിക്കാന്‍ സാധ്യത.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ടിപിആര്‍ നിരക്ക് ഗണ്യമായി കുറയുന്നതോടെ അടുത്ത ഞായര്‍ മുതല്‍ ദേവാലയങ്ങളില്‍ ദിവ്യബലികള്‍ പുന;രാഭിക്കാന്‍ സാധ്യത.
അടുത്ത ബുധനാഴ്ച അവലോകന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സഭാ നേതൃത്വങ്ങളുടെയും സംഘടനകളുടെയും വിശ്വാസികളുടെയും പ്രതിഷേധം കണക്കിലെടുത്ത് മാനദണ്ഡങ്ങളോടെ അരാധനാലയങ്ങള്‍ തുറക്കാനായി അടിയന്തിര നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് 2 ആഴ്ചയായി ടിപിആര്‍ നിരക്കിലുണ്ടാവുന്ന കുറവുകള്‍ ദേവാലയങ്ങള്‍ തുറക്കുന്നുളള സാധ്യത കൂട്ടുന്നുണ്ട് ,
എന്നാല്‍ ഇപ്പോഴും ആരോഗ്യ സംഘടനകള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തുറന്ന മദ്യശാലകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ആള്‍കൂട്ടമുണ്ടാകുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. 4 കാറ്റഗറികളായി തിരിച്ച് ലോക്ഡൗണ്‍ നടപ്പിലാക്കുമ്പോള്‍ ടിപ്പിആര്‍ കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ ദേവാലയങ്ങള്‍ തുറക്കാന്‍ തന്നെ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും.
ആരാധനാലയങ്ങള്‍ തുറക്കാത്തതിനെ പുതിയ കെപിസസി പ്രസിഡന്‍റ് കെ സുധാകരന്‍ വിമര്‍ശിച്ചതും പ്രതി പക്ഷത്തു നിന്നുയരുന്ന പ്രതിഷേധങ്ങളും ബുധനാഴ്ച തന്നെ തീരുമാനം ഉണ്ടാകാനുളള സാധ്യതയിലേക്കാണ് പോകുന്നത്.