Kerala

80:20 എന്ന അനുപാതം റദ്ദാക്കിയത് ലത്തീൻ സഭ ഖേദത്തോടെ കാണുന്നുവെന്ന ചാനൽ വാർത്തകൾ അടിസ്ഥാനരഹിതം; കെ.ആർ.എൽ.സി.സി.

ദുർബല ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ അസാധുവാക്കിയ കോടതി നടപടി ഖേദകരം...

ജോസ് മാർട്ടിൻ

കൊച്ചി: ജനാധിപത്യ ഭരണകൂടങ്ങൾ ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദുർബല ജനവിഭാഗങ്ങളുട ശാക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.). ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമാകണമെന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ലത്തീൻ കത്തോലിക്കർക്കും, പരിവർത്തിത ക്രൈസ്തവർക്കും ലഭിച്ചു വന്നിരുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഏകപക്ഷീയമായി നിർത്തലാക്കിയ നടപടി സാമൂഹികനീതിക്കെതിരാണെന്നും, അതിനാൽ ദുർബലർക്കും, പിന്നോക്കം, നില്ക്കുന്നവർക്കും സമനീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ലത്തീൻ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടതായി കെ.ആർ.എൽ.സി.സി. വ്യക്താവ് ജോസഫ് ജൂഡ് അറിയിച്ചു.

‘ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം റദ്ദാക്കിയത് ലത്തീൻ സഭ ഖേദത്തോടെ കാണുന്നു’ എന്ന പേരിൽ ചില ചാനലുകളിൽ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കാത്തലിക് വോസ്സിനോട്‌ പറഞ്ഞു.

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker