Kerala

ആലപ്പുഴ രൂപതാംഗം രോഹൻ ജോസ് ടേബിൾ ടെന്നീസ് ചാമ്പ്യൻ

കഴിഞ്ഞ നാല് വർഷങ്ങളായി കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ മത്സരങ്ങളിൽ പങ്കെടുത്തു വരികയാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: സംസ്ഥാന ടേബിൾ ടെന്നീസ് സ്റ്റേറ്റ് കെഡറ്റ് ബോയ്സ് സിംഗിൾസ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ രൂപതാംഗം രോഹൻ ജോസ് ചാമ്പ്യൻ. ചാമ്പ്യൻഷിപ്പിൽ കെഡറ്റ് ബോയ്സ് സിംഗിൾസ് വിഭാഗത്തിലാണ് രോഹൻ ജോസ് സ്റ്റേറ്റ് ചാമ്പ്യഷിപ്പ് കരസ്ഥമാക്കിയത്.

ടേബിൾ ടെന്നീസ് പരിശീലനത്തിന്റെ രണ്ടാം വർഷം മുതൽ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്ന രോഹൻ മൂന്നാം ക്ലാസ്സ്‌ മുതൽ ജില്ലാതല മത്സരങ്ങളിൽ വിജയിയായിരുന്നു. കൂടാതെ കഴിഞ്ഞ നാല് വർഷങ്ങളായി കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ മത്സരങ്ങളിൽ പങ്കെടുത്തു വരികയാണ്.

ടേബിൾ ടെന്നീസിലേയ്ക്കുള്ള മകന്റെ കാൽവയ്പ്പിനെക്കുറിച്ച് രോഹന്റെ പിതാവ് പറയുന്നതിങ്ങനെ: ആലപ്പുഴ വൈ.എം.സി.എ. വേനൽ അവധികാലത്ത് നടത്തി വരുന്ന സമ്മർ ക്യാമ്പിൽ രോഹനെ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ചേർക്കുകയും, ടേബിൾ ടെന്നീസ് പരിശീലകനായ സമിത് ഭട്ടാചാര്യ രോഹന്റെ കളിയിലെ മികവ് മസ്സിലാക്കിയതുമുതലാണ് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. തുടർന്ന്, കൊച്ചിന്റെ നിർദേശപ്രകാരമായിരുന്നു കളിയിൽ തുടർന്നതെന്നും കാത്തലിക് വോക്സിനോട്‌ പറഞ്ഞു.

ഡിവൈൻ ധ്യാന കേന്ദ്രത്തിലും GOODNESS ചാനലിലും സീനിയർ ക്യാമറാമാനായി പ്രവർത്തിച്ചു വരികയാണ് രോഹന്റെ പിതാവ് ജോസ് എൻ.എൽ., അമ്മ രമ്യാ ജോസ്. സഹോദരൻ റയാൻ ബാസ്‌ക്കറ്റ് ബോളിൽ വൈ.എം.സി.എ.യിൽ തന്നെ പരിശീലനം നടത്തിവരുന്നു. ആലപ്പുഴ രൂപതയിലെ പുത്തൻകാട് ഇടവകാംഗമാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker