ലോഗോസ് പരീക്ഷ ജൂണില്‍ നടക്കും
മാര്‍ച്ച് 21-ന് നടത്തായി നിശ്ചയിച്ചിരുന്ന ലോഗോസ് പരീക്ഷ ജൂണ്മാസത്തില് നടത്താന്‍ ധാരണയായി.
അനിൽ ജോസഫ്
കൊച്ചി: മാര്‍ച്ച് 21-ന് നടത്തായി നിശ്ചയിച്ചിരുന്ന ലോഗോസ് പരീക്ഷ ജൂണ്മാസത്തില് നടത്താന്‍ ധാരണയായി. കോവിഡ് പശ്ചാത്തലത്തിലാണ് കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ് ക്വിസ് പരീക്ഷ ജൂണ്‍ മാസത്തേക്ക് നീട്ടാന്‍ ധാരണയായത്. എന്നാല്‍, മാര്‍ച്ച് മാസം എസ്.എസ്.എല്‍.സി. പരീക്ഷയും മെയ് 10 മുതല്‍ ജൂണ്‍ 10 വരെ സി.ബി.എസ്.ഇ. പരീക്ഷയും പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇവ കണക്കിലെടുത്തായിരിക്കണം ലോഗോസ് പരീക്ഷയെന്ന് കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റി എക്സിക്യൂട്ടിവ് മീറ്റിംഗിലുയർന്ന പ്രായോഗിക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
തുടര്‍ന്നുള്ള 2021-ലെ ലോഗോസ് രജിസ്ട്രേഷന് ഓഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടത്തി, പരീക്ഷ നവംബര്‍ പകുതിയോടെയും ഫൈനല്‍ പരീക്ഷ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ നടത്താവുന്നതാണെന്നും യോഗത്തിൽ നിർദേശങ്ങൾ വന്നു. ഏതെങ്കിലും കാരണവശാല്‍ ജൂണ്‍ മാസത്തില്‍ പരീക്ഷ നടത്തുക സാധ്യമല്ലെങ്കില്‍ 2020-ലെ മത്സരം 2021-ലെ മത്സരമാക്കി മാറ്റുന്നതാണെന്ന് കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റി അറിയിച്ചു.
ലോഗോസ് പരീക്ഷ ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ബൈബബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍മാരുടെ മീറ്റിംഗിലും തുടര്‍ന്ന് മാനേജിംഗ് കൗണ്‍സിലിലും സമര്‍പ്പിച്ച് തീരുമാനം എടുക്കും. കോവിഡ് കാലത്ത് ആളുകള്‍ ഉത്സാഹത്തോടെ ലോഗോസിന് ഒരുങ്ങുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്നും, വചനത്തില്‍ ആശ്രയിക്കാന്‍ ഈ സംരംഭം കാരണമാകുന്നുവെന്നും കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റി വിലയിരുത്തി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group