അശരണര്‍ക്ക് കൈത്താങ്ങുമായി ചാങ്ങ സെന്റ് മേരീസ് എല്‍.പി.എസ്.
നിത്യോപയോഗ സാധനങ്ങള്‍ ജില്ലയിലെ 2 അഭയ കേന്ദ്രങ്ങളില്‍ എത്തിച്ചാണ് സ്കൂള്‍ മാതൃകയായത്...
സ്വന്തം ലേഖകന്‍
ആര്യനാട്: നിര്‍ദ്ധനര്‍ക്ക് കൈത്താങ്ങുമായി ചാങ്ങ സെന്റ് മേരീസ് എല്‍.പി.സ്കൂൾ. സ്കൂളിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ശേഖരിച്ച നിത്യോപയോഗ സാധനങ്ങള്‍ ജില്ലയിലെ 2 അഭയ കേന്ദ്രങ്ങളില്‍ എത്തിച്ചാണ് സ്കൂള്‍ മാതൃകയായത്.
ലോക്ഡൗണ്‍ കാലത്ത് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങള്‍ക്ക് സമ്മാനങ്ങളുമായി വീടുകളിലെത്തിയ അധ്യാപകര്‍ വീടുകളില്‍ നിന്ന് സംഭാവനയായി ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും, നിത്യോപയോഗ സാധനങ്ങളും ആര്യനാട് നവജ്യോതി ഓള്‍ഡേജ് ഹോമിലും, മാറനല്ലൂര്‍ മണ്ണടിക്കോണത്തെ ലിറ്റില്‍ ഫ്ളവര്‍ ഹോമിലും എത്തിക്കുകയായിരുന്നു.
ലോക്കല്‍ മാനേജര്‍ ഫാ.അനീഷ് ആല്‍ബര്‍ട്ട് നേതൃത്വം നല്കിയ ഉദ്യമത്തിൽ, സ്കൂളിലെ പ്രധാന അധ്യാപിക ബീന പി.എം., അധ്യാപകരായ ശാനി പി.എസ്., സന്ധ്യ തുടങ്ങിയവർ ശരണാലയങ്ങളില്‍ നേരിട്ടെത്തിയാണ് സാധനങ്ങള്‍ കൈമാറിയത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group