Kerala
തിരുവനന്തപുരം കൊച്ചുതുറ വികാരിയെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം കെഎല്‍സിഎ
തിരുവനന്തപുരം കൊച്ചുതുറ വികാരിയെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം കെഎല്‍സിഎ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊച്ചുതുറ ഇടവകവികാരി ഫാ. പ്രബിന്‍ അരുളിനെ ആക്രമിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ സ്ത്രീയുള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈദികനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group