കൊല്ലം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന് തുടക്കമായി
കുരീപ്പുഴ സെന്‍റ് ജോസഫ് ദേവാലയം രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന ദേവാലയം...
സ്വന്തം ലേഖകന്‍
കൊല്ലം: കൊല്ലം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന് തുടക്കമായി. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ വി.യൗസേപ്പിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രൂപതയില്‍ യൗസേപ്പിതാവിന്റെ വര്‍ഷത്തിന് തുടക്കം കുറിച്ചത്.
കുരീപ്പുഴ സെന്‍റ് ജോസഫ് ഇടവകയില്‍ നടന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങുകള്‍ക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റെണി മുല്ലശേരി പിതാവ് നേതൃത്വം നല്‍കി.
പരിപാടിയില്‍ കുരീപ്പുഴ വികാരി ഫാ.ഫ്രാന്‍സിസ് ജോണ്‍ നേതൃത്വം നല്‍കി. രൂപതയിലെ വൈദികരും, അത്മായ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന്, കുരീപ്പുഴ സെന്‍റ് ജോസഫ് ദേവാലയം രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന ദേവാലയമായി പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങുകളെല്ലാം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തിയത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group