പാറശ്ശാല രൂപത കത്തീഡ്രല്‍ കൂദാശ ചെയ്തു
കൂദാശ കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
അനില്‍ ജോസഫ്
പാറശ്ശാല: പാറശാല രൂപതയുടെ കൂദാശ ചെയ്തു നാടിന് സമര്‍പ്പിച്ചു. പരിശുദ്ധ മറിയത്തിന്‍റെ പേരില്‍ കൂദാശ ചെയ്യപ്പെട്ട കത്തീഡ്രല്‍ പാറശാല കോട്ടവിളയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കൂദാശ കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കോവിഡ് കാലത്ത് ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ മറിയത്തോട് നിരന്തരം പ്രാര്‍ത്ഥിക്കേണ്ട കടമ നമുക്കുണ്ടെന്ന് കര്‍ദിനാള്‍ വചന സന്ദേശത്തില്‍ പറഞ്ഞു.
കോട്ടവിളയിലെ സെന്‍റ് മേരീസ് ദേവാലയം 2017 ഓഗസ്റ്റ് അഞ്ചിന് പാറശാല ഭദ്രാസനം രൂപീകൃതമായതോടുകൂടിയാണ് കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടത്. തുര്‍ന്നാണ് പുന:രുദ്ധാനം ചെയ്ത് നവീകരിച്ചത്.
പാറശ്ശാല രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ വിന്‍സെന്‍റ് സാമുവേല്‍ മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, പത്തനംതിട്ട രൂപതാധ്യക്ഷന്‍
സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ത്താണ്ഡം രൂപതാധ്യക്ഷന്‍ വിന്‍സെന്‍റ് മാര്‍ പൗലോസ്, മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, പത്തനംതിട്ട മുന്‍രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ സഹകാര്‍മികരുമായിരുന്നു.
വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകകളിലെ പ്രത്യേക പ്രതിനിധികള്‍ തുടങ്ങിയവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കൂദാശയില്‍ പങ്കെടുത്തു.
ഇന്ന് (27 12 2020) രാവിലെ 9 മണിക്ക് രൂപതാധ്യക്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പറശ്ശാല രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കോണത്തുവിള, ചാന്‍സിലര്‍ ഫാ. ഹോര്‍മിസ് പുത്തന്‍വീട്ടില്‍, ഫാ.ബര്‍ണാഡ് വലിയവിള, ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണ്ണന്താനം, വിവിധ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ കൂദാശാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group