കൊല്ലം രൂപതയിൽ ക്രിക്കറ്റ്-ഫുട്ബാൾ മൈതാനങ്ങളുടെയും പരിശീലന കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം
രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരിയാണ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്...
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ ‘ബിഷപ്പ് ജോസഫ് സപ്തതി നഗറിൽ’ കൊല്ലത്തെ ക്രിക്കറ്റ്-ഫുട്ബാൾ പ്രതിഭകളായ കുട്ടികൾക്ക് കളിക്കാനും പരിശീലനം ലഭ്യമാക്കാനുമായി ക്രിക്കറ്റ്-ഫുട്ബാൾ മൈതാനങ്ങളുടെയും പരിശീലന കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം നടത്തി. കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരിയാണ് 2020 ഡിസംബർ 17 ന് രാവിലെ 10.30 ന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്.
സെവൻസ് ഫുട്ബോൾ കളിക്കാൻ പാകത്തിലുള്ള മൈതാനവും, ക്രിക്കറ്റ് മൈതാനവും, പരിശീലന കേന്ദ്രവും നിർമ്മിക്കുന്നതിനായുള്ള അടിസ്ഥാനശിലയാണ് രൂപതയിലെ നിരവധി വൈദീകരുടെയും അൽമായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ഥാപിച്ചത്. 2021 ജനുവരി പകുതിയോടുകൂടി പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും കഴിവതും നേരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും രൂപതാ കേന്ദ്രം അറിയിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group