പതിനാലുകാരന്‍റെ പാട്ടിന് 15 കാരിയുടെ സ്വരമാധുരി ; പാട്ട് സൂപ്പര്‍ ഹിറ്റ്
പതിനാലുകാരന്‍റെ പാട്ടിന് 15 കാരിയുടെ സ്വരമാധുരി ; പാട്ട് സൂപ്പര്‍ ഹിറ്റ്
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; പതിനാലുകാരന്‍ അക്ഷയ് കടവില്‍ രചിച്ച് 15 കാരി ശ്രേയ ജയദീപ് ആലപിച്ച ക്രിസ്ത്യന്‍ ഗാനം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു.
വരികളുടെ പ്രത്യേകതകൊണ്ടും സംഗീതത്തിന്‍റെ മികവുകൊണ്ടും ഏറെ ശ്രദ്ധേയമാണ് അക്ഷയ് കടവിലിന്‍റെ സ്നേഹച്ചെരാതിലെ ഗാനം . 3 കവിതാ സമാഹാരങ്ങള്‍ ഉളപ്പെടെ 200 ലധികം കവിതകള്‍ രചിച്ച അക്ഷയ് കടവിലെന്ന കവിയുടെ തൂലികയില്‍ നിന്നാണ് ഈ ഗാനം രൂപപ്പെടുന്നത്.
അക്ഷയ് കടവില്‍ എഴുതി ആദ്യമായി പുറത്ത് വരുന്ന ഗാനമെന്ന പ്രത്യേകതയും സ്നേഹചൊരാതിനുണ്ട്. കാത്തലിക് വോക്സാണ് അക്ഷയ് കടവിലിനെ സോഷ്യല്‍ മീഡിയയിലൂടെ ക്രൈസ്തവ ലോകത്തിന് പരിചയപ്പെടുത്തിയത്.
ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഈ ഗാനം കൊച്ചിയിലെ കെ സെവല്‍ സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിംഗ് പൂര്‍ത്തീകരിച്ചത്. പി ഫാക്ടര്‍ എന്‍റര്‍ടൈനറിലൂടെ പുറത്ത് വന്ന ഗാനത്തിന്‍റെ സംഗീതവും ഏറെ വ്യത്യസ്തവും ശ്രദ്ധേയവുമാണ്.
യുവ സംഗീതസംവിധായകനും നെയ്യാറ്റിന്‍കര രൂപതയിലെ കുഴിച്ചാണി ഇടവാകംകൂടിയായ എംപി പ്രശാന്ത് മോഹനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ഗാനത്തിന്‍റെ ഔദ്യോഗിക പ്രകാശനം പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വ്വഹിച്ചു. ഗാനം നിര്‍മ്മിച്ചിരിക്കുന്നത് അക്ഷയുടെ പിതാവ് സ്റ്റീഫനാണ്
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group