നെയ്യാറ്റിൻകര മീഡിയ കമ്മീഷൻ ചുമതലയേറ്റു
നെയ്യാറ്റിൻകര രൂപതയിൽ ആദ്യമായി രൂപം നൽകിയ മീഡിയാ കമ്മീഷന്റെ അംഗങ്ങൾ...
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ആദ്യമായി രൂപം നൽകിയ മീഡിയാ കമ്മീഷന്റെ അംഗങ്ങൾ ചുമതലയേറ്റു. ബിഷപ്പ് വിൻസെന്റ് സാമുവലിന്റെയും വികാർ ജനറൽ മോൺ.ജി. ക്രിസ്തുദാസിന്റെയും, ചാൻസിലർ റവ.ഡോ.ജോസ് റാഫേലിന്റെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
മീഡിയാ കമ്മീഷൻ ഡയറക്ടറായി എപ്പിസ്ക്കോപ്പൽ വികാരി മോൺ.വി.പി.ജോസും, എക്സിക്യൂട്ടീവ് സെക്രട്ടറിമാരായി ഫാ.സജിൻ തോമസ്, ഫാ.ജിബിൻ രാജ് എന്നിവരുമാണു നിയമിതരായിട്ടുള്ളത്.
നെയ്യാറ്റിൻകര രൂപതയുടെ പാരീഷ് മാനേജ്‌മെന്റ് സോഫ്റ്റ് വെയർ “നെഡ്പാംസോ”യുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായിരിക്കും മുൻ ഗണനയെന്നും, രൂപതാ വാർത്തകൾ കൃത്യതയോടെ ജനങ്ങളിൽ എത്തിക്കുന്നതിനും മീഡിയാ കമ്മീഷൻ നിരന്തരം പരിശ്രമിക്കുമെന്നും ഡയറക്ടർ മോൺ.വി.പി.ജോസ് പറഞ്ഞു.
ഡിസംബർ 1-നു ചുമതലയേൽക്കാനിരുന്നുവെങ്കിലും ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ മൂത്തസഹോദരന്റെ ദേഹവിയോഗത്തെ തുടർന്ന് നാലാം തീയതിയിലേയ്ക്ക് സത്യപ്രതിജ്ഞ മാറ്റുകയായിരുന്നു.