സര്‍ക്കാര്‍ മുന്നോക്കക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തിടുക്കം കാട്ടുമ്പോള്‍ ദളിത് ക്രൈസ്തവരെയും പിന്നോക്കവിഭാഗങ്ങളെയും അവഗണിക്കുന്നു; ആര്‍ച്ച് ബിഷപ് സൂസപാക്യം
സര്‍ക്കാര്‍ മുന്നോക്കക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തിടുക്കം കാട്ടുമ്പോള്‍ ദളിത് ക്രൈസ്തവരെയും പിന്നോക്കവിഭാഗങ്ങളെയും അവഗണിക്കുന്നു; ആര്‍ച്ച് ബിഷപ് സൂസപാക്യം
അനില്‍ ജോസഫ്
തിരുവനന്തപുരം; സര്‍ക്കാര്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ ദളിത് ക്രൈസ്തവരെയും പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കുന്നെന്ന് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം.
ഇടതു മുന്നണി ദളിത് ക്രൈസ്തവര്‍ക്ക് നല്‍കിയ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക, ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ശിപാര്‍ശ ചെയ്യുക, ഭരണഘടനയുടെ സംവരണ തത്വം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഡിസിഎംഎസ് സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് ജയിംസ് ഇലമുക്ക് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെസിബിസി എസ്സിഎസ്റ്റി കെമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, സിഡിസി സംസ്ഥാന ചെയര്‍മാന്‍ വി ജെ ജോര്‍ജ്ജ്,ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ഷാജ്കുമാര്‍, ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ദേവദാസ്, ഡിസിഎംഎസ് മുന്‍ ഡയറക്ടര്‍മാരായ ഫാ.ജോണ്‍ അരീക്കല്‍, ഫാ.ജോസ് വടക്കേയൂറ്റ്, ജോര്‍ജ്ജ് എസ് പളളിത്തറ, ആന്‍റണി ആല്‍ബര്‍ട്ട്, തേമസ് ജോണ്‍