Kerala
അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് വേണ്ടിയുളള സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്നു
അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് വേണ്ടിയുളള സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം ; അധ്യാപന നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് വേണ്ടി കെസിബിസി വിദ്യാഭ്യാസ കമ്മിഷനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്നു.
ഇന്ന് നടന്ന സമരം തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍. വര്‍ക്കി ആറ്റുപുറം ഉദ്ഘാടനം ചെയ്യുതു.
സംസ്ഥാന പ്രസിഡന്‍റ് സാലു പതായില്‍ , തിരുവനന്തപുരം അതിരുപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡൈസണ്‍, നെയ്യാറ്റിന്‍കര രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍, വൈസ് പ്രസിഡന്‍റ് ഡി ആര്‍ ജോസ് , ജാക്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.