Kerala

ആദിമസഭയിലെ പോലെ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കാൻ രക്തം ചിന്തുവാൻ തയ്യാർ; ബിഷപ്പ് മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ

ആദിമസഭയിലെ പോലെ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കാൻ രക്തം ചിന്തുവാൻ തയ്യാർ; ബിഷപ്പ് മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ

ജോസ് മാർട്ടിൻ

താമരശ്ശേരി: “ആദിമസഭയിലെ പോലെ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കാൻ രക്തം ചിന്തുവാൻ തയ്യാറാണെന്ന്” താമരശ്ശേരി രൂപത അധ്യക്ഷൻ മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ പ്രഖ്യാപിച്ചു. കക്കാടംപൊയിലിൽ കുരിശിനെ അവഹേളിച്ചതിൽ പ്രതിക്ഷേധിച്ച് നടത്തിയ കാവൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട പ്രതിഷേധ സമരത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ കുരിശിനെ അപമാനിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ കേസെടുക്കണമെന്നും ക്രൈസ്തവമൂല്യങ്ങളെയും ക്രൈസ്തവ മത ചിഹ്നങ്ങളെയും സംരക്ഷിക്കുവാൻ നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കെ.സി.വൈ.എം.ന്റെയും എ.കെ.സി.സി.യുടെയും നേതൃത്വത്തിലുള്ള കാവൽ സമരം. ഇന്നുവരെ സത്യവിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ ക്രൈസ്തവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ തലമുറയും വിശ്വാസത്തെ സംരക്ഷിക്കുമെന്ന് മാര്‍.ഇഞ്ചനാനിയില്‍ പറഞ്ഞു. കാസ, ക്രോസ്, ജീസസ് യൂത്ത് തുടങ്ങി നിരവധി സംഘടനകൾ സമരത്തിന് പിന്തുണയുമായെത്തി.

രൂപതാ ചാൻസലർ ഫാ.ജോർജ് മുണ്ടനാട്ട്, കെ.സി.വൈ.എം. താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ, കെ.സി.വൈ.എം. താമരശ്ശേരി രൂപതാ പ്രസിഡന്റ് വിശാഖ് തോമസ്, കക്കാടംപൊയിൽ ഇടവക വികാരി ഫാ.സുദീപ് കിഴക്കരകാട്ട്, മാതൃസംഗം ഡയറക്ടർ ഫാ.ജേക്കബ് കപ്പലുമാക്കൽ, എ.കെ.സി.സി. രൂപതാ പ്രസിഡന്റ്‌ ബേബി പെരുമാലിൽ, രൂപതാ പാസ്റ്റർ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ്, കെ.സി.വൈ.എം. അസി.ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, കെ.സി.വൈ.എം. രൂപതാ ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, തോട്ടുമുക്കം മേഖല പ്രസിഡന്റ്‌ നിതിൻ പുലക്കുടിയിൽ, രൂപതാ ഉപാധ്യക്ഷൻ ജസ്റ്റിൻ സൈമൺ, കാസാ പ്രതിനിധി അമൽ മകലശേരി, ക്രോസ് പ്രതിനിധി ദീപേഷ്, ജീസസ് യൂത്ത് പ്രതിനിധി നിധിൻ തുടങ്ങിയവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker