രക്ഷയുടെ അടയാളമായ വി.കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ പ്രാർത്ഥനാ കൂട്ടായ്മയോടെ എസ്.എം.വൈ.എം. പാലാ രൂപതാ
കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ പ്രതിഷേധിച്ചും പ്രാർത്ഥനാ കൂട്ടായ്മ നടത്തിയും എസ്.എംവൈ. എം. പാലാ രൂപത...
ജോസ് മാർട്ടിൻ
പാലാ/പൂഞ്ഞാർ: പൂഞ്ഞാറിലെ പുല്ലേപ്പാറയിൽ രക്ഷയുടെ അടയാളമായ വി. കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ പ്രതിഷേധിച്ചും പ്രാർത്ഥനാ കൂട്ടായ്മ നടത്തിയും എസ്.എംവൈ. എം. പാലാ രൂപത.
സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തെ തുടർന്ന് വിവാദമായ പൂഞ്ഞാറിലെ കുരിശും പരിസരവും യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം. രൂപതാ പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, പൂഞ്ഞാർ ഫൊറോനാ പ്രസിഡന്റ് റിജോ സ്രാമ്പിക്കൽ, യൂണിറ്റ് പ്രസിഡന്റ് ടിജോ വെള്ളേടത്ത്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. സാം സണ്ണി തുടങ്ങിയവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിൽ ചില സാമൂഹിക ശക്തികൾ പാലാ രൂപതയിലെ പൂഞ്ഞാർ പുല്ലേപാറയിലുള്ള കുരിശുമലയിൽ ഫോട്ടോഷൂട്ട് നടത്തുകയും സാമൂഹ്യമാധ്യമങ്ങൾ വഴി ഇത് പ്രചരിപ്പിക്കുകയുമായിരുന്നു.
ക്രിസ്ത്യാനികൾക്കെതിരെ, വിശുദ്ധ വസ്തുക്കൾക്കെതിരെ മാതാ ആചാര്യന്മാർക്ക് എതിരെ ഈയിടെ കണ്ടുവരുന്ന വിവിധ രീതിയിലുള്ള അവഹേളനങ്ങളെ അതിശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രസിഡന്റ് ബിബിൻ ചാമക്കാലയിൽ പറഞ്ഞു. ഈ സ്ഥലത്ത് സ്വന്തം സുരക്ഷയ്ക്ക് ഒരു രീതിയിലും ഉള്ള വില കൊടുക്കാതെയാണ് സാമൂഹ്യദ്രോഹികൾ വിശുദ്ധ കുരിശിനെ അപമാനിച്ചതെന്നു യൂണിറ്റ് പ്രസിഡന്റ് ടിജോ വെള്ളേടത് പറഞ്ഞു.