മലങ്കര കത്തോലിക്കാ സഭക്ക് നഷ്ടമാകുന്നത് പുരോഹിത ശ്രേഷ്ടനെ
മലങ്കര കത്തോലിക്കാ സഭക്ക് നഷ്ടമാകുന്നത് പുരോഹിത ശ്രേഷ്ടനെ
അനില്‍ ജോസഫ്
മാറനല്ലൂര്‍: കോര്‍ എപ്പിസ്ക്കോപ്പ ഫാ.ഫിലിപ്പ് ഉഴനെല്ലൂര്‍ അജപാലന ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ മലങ്കര കത്തോലിക്കാ സഭക്ക് നഷ്ടമാകുന്നത് സഭയുടെ വളര്‍ച്ചക്ക് 90 കളില്‍ പുത്തന്‍ ചൈതന്യം പകര്‍ന്ന പുരോഹിത ശ്രേഷ്ടനെയാണ്.
പാറശാലയില്‍ മലങ്കര സഭയുടെ പുതിയ ഭദ്രാസനം രൂപീകരിച്ചപ്പോള്‍ അതിന് മുമ്പ് തന്നെ സഭക്ക് അടിത്തറപാകാന്‍ ഫാ.ഫിലിപ്പ് ഉഴനെല്ലൂരിന് കഴിഞ്ഞു. പുതിയ രൂപതയുടെ പ്രഖ്യാപനം വത്തിക്കാനില്‍ നിന്ന് വരുമ്പോള്‍ തെക്കിന്റെ മലങ്കര വിശ്വാസത്തെ സഭ അംഗീകരിച്ചു എന്നായിരുന്നു ഫാ.ഫിലിപ്പ് ഉഴനെല്ലൂരിന്റെ വാക്കുകള്‍.
രൂപതാ കേന്ദ്രമായി പഖ്യാപിക്കപ്പെട്ട പാറശാലയിലെ 103 ഇടവകകളില്‍ 56 ദേവാലയങ്ങള്‍ പണികഴിപ്പിച്ചത് ഫിലിപ്പ് കോര്‍ എപ്പിസ്കോപ്പായായിരുന്നു. നെയ്യാറ്റിന്‍കര കാട്ടാക്കട പാറശാല വൈദിക ജില്ലകള്‍ ഏകോപിപ്പിച്ച് ഭദ്രാസനം പ്രഖ്യാപിക്കുമ്പോള്‍ മൂന്ന് വൈദീക ജില്ലകളിലും ഫിലിപ് കോര്‍ എപ്പിസ്കോപ്പക്ക് വിശ്വാസ ചൈതന്യം പരത്തി ഇടവകകള്‍ സ്ഥാപികാന്‍ കഴിഞ്ഞു എന്നതും പ്രത്രേകതയാണ്.
1967 ല്‍ ബാലരാമപുരത്ത് പ്രേക്ഷിത ദൗത്യം ആരംഭിച്ച അച്ചന് പിന്നെ ചെമ്പരത്തിവിള കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം തുടര്‍ന്നത്. ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ നിര്‍ദേശത്തെത്തുടന്ന് കാട്ടാക്കട നെയ്യാറ്റിന്‍കര താലൂക്കുകളില്‍ അച്ചന്റെ പ്രവര്‍ത്തന കൂടുതല്‍ ദൃഡപ്പെടുത്തി .1968 ല്‍ കാട്ടാക്കട കണ്ടലയില്‍ ഫാത്തിമ മാതാവിന്റെ ദേവാലയം നാടിന് സമര്‍പ്പിച്ച് കൊണ്ടാരംഭിച്ച ദൗത്യം 1999 ല്‍ കണ്ണംകോട് ദേവാലയം വരെ തുടര്‍ന്നപ്പോള്‍ വലിയൊരു വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ഥിക്കാനും ആരാധിക്കാനും വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കാനുമുളള ചിരകാല അഭിലാഷത്തിനാണ് അച്ചന് അവസരമൊരുക്കിയത്.
പാറശാല രൂപതയുടെ പ്രഥമ ബിഷപ് ഡോ.തോമസ് മാര്‍ യൗസേബിയൂസ് 1995 മുതല്‍ 2000 വരെ കാട്ടാക്കട വൈദീക ജില്ലയിലെ പുന്നാവുര്‍ പുത്തന്‍കാവുവിള ഇടവകകളില്‍ കോര്‍ എപ്പിസ്കോപ്പ ഫിലിപ്പ് ഉഴനെല്ലൂരിന് സഹായിയായി എത്തിയിരുന്നു എന്നതും ചരിത്രമാണ്.
തത്സമയസംപ്രേഷണം: