Kerala

ആർഭാടങ്ങളില്ലാതെ വീട്ടിലിരുന്ന് ഓണം ആഘോഷിക്കാം, ആരും ആഹാരമില്ലാതെ കഷ്ട്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താം; ബിഷപ്പ് വിൻസെന്റ് സാമുവൽ

ഓണത്തിന് ഭക്ഷണമില്ലാതെ ആരും വിഷമിക്കാൻ ഇടവരരുത്...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആര്‍ഭാട-ആഘോഷങ്ങളില്ലാതെ ഭാവനങ്ങളിലിരുന്ന് ഓണം ആഘോഷിക്കണമെന്ന സര്‍ക്കാരിന്‍റെ ആഹ്വാനം എല്ലാവരും മനസിലാക്കുകയുംയ സ്വീകരിക്കുകയും ചെയ്യണമെന്നും, ഓണത്തിന് ഒരു വ്യക്തിയും ആഹാരമില്ലാതെ കഷ്ട്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും നെയ്യാറ്റിന്‍കര രൂപതാ അധ്യക്ഷന്‍ ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍. നെയ്യാറ്റിന്‍കര  രൂപതയിലെ വിശ്വാസികള്‍ക്കുവേണ്ടി ഞായറാഴ്ച ഓണ്‍ലൈനില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അവസാനമാണ് ബിഷപ്പിന്‍റെ ആഹ്വാനം.

ഓണത്തിന് ഭക്ഷണമില്ലാതെ ആരും വിഷമിക്കാന്‍ ഇടവരരുത്. അതിനായുള്ള കരുതല്‍ എല്ലാവരുടെയും ഭാഗത്ത്  നിന്നും ഉണ്ടാകണം. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഒരുവ്യക്തിയും ആഹാരമില്ലാതെ ബുദ്ധിമുട്ടുന്നില്ല എന്ന് എല്ലാ ജനപ്രതിനിധികളും, രാഷ്ട്രീയ പ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും അന്വേഷിക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും ബിഷപ്പ് പറഞ്ഞു.

കൊറോണാ മഹാമാരിയുടെ സാഹചര്യത്തില്‍ ജനരഹിത ദിവ്യബലികള്‍ മാത്രം അര്‍പ്പിക്കപ്പെടാന്‍ നിര്‍ബന്ധിതമായതിനാല്‍ ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ കാത്തലിക്ക് വോക്സ് യുട്യൂബ് ചാനലിലൂടെ ഓണ്‍ലൈനായി എല്ലാ ഞായറാഴ്ചയും രാവിലെ 08:00 മണിക്ക് വിശ്വാസികള്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിച്ച് വരികയാണ്.

.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker