Kerala

ഓഗസ്റ്റ് 29- പ്രതിഷേധ ദിനം

ഓഗസ്റ്റ് 29-ന് രാവിലെ 10 മുതൽ ഫേസ്ബുക്ക് പേജിലൂടെ നേതാക്കളുടെയും, സമുദായ സ്നേഹികളുടെയും പ്രസംഗം...

അഡ്വ.ഷെറി ജെ. തോമസ്

കൊച്ചി: ലത്തീൻ സമുദായത്തിന് നേരെയുള്ള നീതി നിക്ഷേധങ്ങൾക്കെതിരെ കെ.എൽ.സി.എ. ഓഗസ്റ്റ് 29- പ്രതിഷേധ ദിനമായി ആചരിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ സമുദായത്തിന് അർഹമായ സംവരണം ലഭ്യമാക്കണമെന്നും, കമ്മ്യൂണിറ്റി കോട്ടയിലെ E ഗ്രാൻഡ് നിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഓഗസ്റ്റ് 29-ന് രാവിലെ 10 മുതൽ https://www.facebook.com/stateklca/ ഫേസ്ബുക്ക് പേജിലൂടെ നേതാക്കളുടെയും, സമുദായ സ്നേഹികളുടെയും പ്രസംഗം സംസ്ഥാന സമിതി, പ്രതീകാത്മകമായി പോസ്റ്റ് ചെയ്തുകൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

ലത്തീൻ സമുദായത്തിന് വിദ്യാഭ്യാസപരമായി ഡിഗ്രി, പിജി കോഴ്സുകൾക്ക് വർഷങ്ങളായി നിലവിലുള്ള സംവരണം 1% മാത്രമാണ്. യഥാർത്ഥത്തിൽ ഈ സംവരണം വിദ്യാർഥികൾക്ക് പ്രയോജനകരമായി ലഭിക്കുന്നുമില്ല. തൊഴിൽ സംവരണം 4% ഉള്ളതുപോലെ വിദ്യാഭ്യാസമേഖലയിലും 4% എങ്കിലും സംവരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിവിധ സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ രണ്ട് വർഷക്കാലമായി കമ്യൂണിറ്റി കോട്ടയിൽ പ്രവേശനം ലഭിക്കുന്ന OBC വിദ്യാർഥികൾക്ക് E ഗ്രാൻഡ് നിഷേധിക്കുന്ന നടപടിയും പ്രതിഷേധാർഹമാണെന്ന് കെ.എൽ.സി.എ.

പ്രതിഷേധ ദിനത്തിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്:

1. ഒരു മിനിറ്റ് മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ മുകളിൽ പറഞ്ഞ വിഷയങ്ങളുമായി (വിദ്യാഭ്യാസ മേഖലയിൽ സമുദായത്തിന് അർഹമായ സംവരണം ലഭ്യമാക്കണം, കമ്മ്യൂണിറ്റി കോട്ടയിലെ E ഗ്രാൻഡ് നിഷേധം അവസാനിപ്പിക്കണം) ബന്ധപ്പെടുത്തിയും പൊതുവായി സാമുദായിക ആവശ്യങ്ങളുന്നയിച്ചും റെക്കോർഡ് ചെയ്ത് 9447200500 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേന അയച്ചുതരണം. പേരും രൂപതയും (ഔദ്യോഗിക സ്ഥാനങ്ങൾ ഉണ്ടെങ്കിൽ അതും) സന്ദേശത്തിൽ സൂചിപ്പിക്കണം.

2. ഇപ്രകാരം അയച്ചു കെട്ടുന്ന വീഡിയോ സന്ദേശങ്ങൾ കെ.എൽ.സി.എ. ഫേസ്ബുക്ക് പേജിൽ പ്രതിഷേധ ദിനം ആയ 29-ന് സംസ്ഥാനസമിതി നേരിട്ട് പോസ്റ്റ് ചെയ്യും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker