ആഗോള ലത്തീൻ മലയാളി യുവജനസംഗമ ലോഗോ “വോക്സ് ലാറ്റിന 2020” പ്രകാശനം ചെയ്തു
യുവജന സംഗമം ആഗസ്റ്റ് 23 മുതൽ, ഓൺലൈൻ മഹാ സംഗമം സെപ്റ്റംബർ 13-ന്...
ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആഗോള ലത്തീൻ യുവജന സംഗമമായ “വോക്സ് ലാറ്റിന 2020” ന്റെ ലോഗോ പ്രകാശനം ചെയ്തു. യുവജനങ്ങൾ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് പ്രകാശ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആലപ്പുഴ രൂപത അധ്യക്ഷൻ ഡോ.ജെയിംസ് ആനപ്പറമ്പിൽ പറഞ്ഞു.
കേരളത്തിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി അന്യദേശങ്ങളിൽ താമസിക്കുന്ന യുവജനങ്ങളെ ഒരുമിച്ച് കൂട്ടിയുളള ഈ യുവജന സംഗമം ആഗസ്റ്റ് 23 മുതൽ വിവിധ രാജ്യങ്ങളിലെ യുവജനങ്ങളുമായി വെബിനാറുകൾ നടത്തും. ഓൺലൈൻ മഹാ സംഗമം സെപ്റ്റംബർ 13-ന് നടത്തുമെന്നും വിവിധ രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഐ.സി.വൈ എം. നാഷണൽ ജനറൽ സെക്രട്ടറിയും, പോഗ്രാം ജനറൽ കൺവീനറുമായ ആന്റെണി ജൂഡി, കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ആന്റെണി ആൻസിൽ, ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ. ജൂഡോ മുപ്പശ്ശേരിയിൽ, രൂപത പ്രസിഡന്റ് ഇമ്മാനുവൽ എം.ജെ എന്നിവർ സംസാരിച്ചു.
തലശ്ശേരി രൂപതാഗം സാൻജോ സണ്ണി വിഭാവനം ചെയ്തതാണ് “വോക്സ് ലാറ്റിന 2020” ലോഗോ.