കൊവിഡ് -19 ബാധിച്ച് മരണമടയുന്നവരുടെ മൃതസംസ്ക്കാര ശുശ്രൂഷകള്‍ക്കായി ഇനി പി.പി.ഇ. കിറ്റു ധരിച്ച് വൈദീകർ
തൃശൂര്‍ അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ സ്വാന്ത്വനത്തിന്റെ നേതൃത്വത്തിലാണ്...
ജോസ് മാർട്ടിൻ
തൃശൂര്‍: കൊവിഡ് ബാധിച്ച് മരണമടയുന്നവർക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാന്യമായ മൃതസംസക്കാര ശുശ്രൂഷകള്‍ നല്‍കി സംസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ അതിരൂപതയിലെ വൈദീകരും അല്‍മായരുമടക്കം മുപ്പതോളം പേരടങ്ങുന്ന ഒരുസംഘത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തൃശൂര്‍ ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പരീശീലനത്തിൽ ഇവർ പങ്കെടുത്തു.
തൃശൂര്‍ അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ സ്വാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് വൈദീകരും അല്‍മായരുമടങ്ങിയ സംഘം പ്രവര്‍ത്തിക്കുകയെന്ന് ഫാ.സിന്റോ തറയില്‍ പറഞ്ഞു. ഒരു വൈദികനായ എനിക്ക് ഈയൊരു സംരംഭത്തിലേക്ക് താല്പര്യത്തോടെ വരുവാൻ തോന്നിയതിന്റെ കാരണം കർത്താവിന്റെ വാക്കുകളാണ് ‘ആവശ്യത്തിൽ ഇരിക്കുമ്പോഴാണ് നമ്മൾ മറ്റു വ്യക്തികളെ സഹായിക്കേണ്ടത്’ ഈ ലോകത്തിൽ കുറെ നന്മകൾ ചെയ്ത് കടന്നു പോയ വ്യക്തിയെ അടക്കം ചെയ്യുവാൻ ആരുമില്ല എന്ന സ്ഥിതിവിശേഷം വരുക എന്നത് വളരെ ഭയാനകമാണ്. അതിനാൽ വൈദികരും അൽമായരും ഉൾപ്പെട്ട സംഘം എന്തിനും തയ്യാറായി നിൽക്കുന്നുവെന്ന് ഫാ.ചാക്കോ ചിറമ്മൽ പറഞ്ഞു.