Kerala

ചരിത്ര താളുകളിൽ ഇടംനേടി ആലപ്പുഴ രൂപത; സെമിത്തേരിയിൽ വച്ച് മൃതദേഹം ദഹിപ്പിച്ച് സംസ്കരിച്ചു

ആരോഗ്യവകുപ്പിന്റെ കർശന നിർദേശം ഭൂമിശാസ്ത്ര പരമായി വളരെ താഴ്ന്ന പ്രദേശങ്ങളിൽ കുഴി എടുത്താൽ വെള്ളമായിരിക്കും ഫലം...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ നൽകിയ നിർദേശങ്ങൾ പാലിച്ചുകൊണ്ട്, അഭിവന്ദ്യ വൈദികരുടെയും ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ മാരാരിക്കുളം ദേവാലയ സിമിത്തേരിയിൽ ദഹിപ്പിച്ചുകൊണ്ട് ചരിത്ര താളുകളിൽ ഇടം നേടിയിരിക്കുകയാണ് ആലപ്പുഴ രൂപത.

കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം സിമിത്തേരികളിൽ നടക്കുന്ന മൈതസംസ്ക്കാരം 10 അടി താഴ്ച്ചയിൽ കുഴി എടുത്തേ നടത്താവൂ. ആരോഗ്യവകുപ്പിന്റെ ഈ കർശന നിർദേശം ഭൂമിശാസ്ത്ര പരമായി വളരെ താഴ്ന്ന പ്രദേശങ്ങളായ ആലപ്പുഴ രൂപതയുടെ പള്ളികളിൽ പാലിക്കപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ്, കാരണം10 അടി താഴ്ച്ചയിൽ കുഴി എടുത്താൽ വെള്ളമായിരിക്കും ഫലം. ഇത്തരത്തിലുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ, ആഗോള കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ശവസംസ്കാര പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ദഹിപ്പിക്കാൻ രൂപതാ അദ്ധ്യക്ഷൻ അനുവാദം നൽകുകയായിരുന്നു.

കൂടുതൽ അറിയാൻ: കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾക്ക് മാതൃകാ തീരുമാനവുമായി ആലപ്പുഴ രൂപതാ മെത്രാന്റെ സർക്കുലർ

ആലപ്പുഴ രൂപതാ അദ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവ് സർക്കുലർ വഴി ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടായിരുന്നു. ജില്ലാകലക്ടറും ആരോഗ്യപ്രവർത്തകരും നൽകിയ നിർദ്ദേശങ്ങളനുസരിച്ചും, കത്തോലിക്കാ സഭയുടെ കാനോൻ നിയമം 1176 § 3 അനുശാസിക്കുന്നതനുസരിച്ച് റോമിലെ വിശ്വാസ തിരുസംഘം 2016 ഓഗസ്റ്റ് 15-ന് പുറപ്പെടുവിച്ച മൃതദേഹം ദഹിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ അനുസരിച്ചുമാണ് കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ നടത്താൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ നിർദേശിച്ചിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker