കടുത്ത ദുരിതത്തിലായ ചെല്ലാനം നിവാസികൾക്ക് സഹായവുമായി കാസ (CASA)
കടൽഭിത്തി നിർമാണം ഉൾപ്പെടെയുള്ള ചെല്ലാനം നിവാസികളുടെ എല്ലാവിധ ആവശ്യങ്ങൾക്കും കാസയുടെ ശക്തമായ പിന്തുണ...
ജോസ് മാർട്ടിൻ
കൊച്ചി/ ചെല്ലാനം: രൂക്ഷമായ കടലാക്രമണവും, കോവിഡ് ഭീതിയും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനത്തെ തീരദേശ ജനതയ്ക്ക് CASA (ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ) അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. ട്രിപ്പിൾ ലോക് ഡൗൺ മൂലം മത്സ്യബന്ധനത്തിന് നിരോധനമുള്ളതിനാൽ ഒരു മാസക്കാലത്തോളമായി ചെല്ലാനത്തുകാർ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണ്.
ചെല്ലാനം പഞ്ചായത്തിൽ ഭക്ഷ്യവസ്തുക്കളുടെ രൂക്ഷമായ ക്ഷാമം സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സഹായവുമായി എത്തിയതെന്ന് കാസ പ്രവർത്തകർ പറഞ്ഞു. കിറ്റുകൾ പി.പി.ലാലു മെമ്പർക്ക് കാസ പ്രവർത്തകരായ ആന്റെണി ജെൻസൻ, അഗസ്റ്റിൻ സേവ്യർ, സാംസൻ തുടങ്ങിയവർ ചേർന്നു കൈമാറി. കടൽഭിത്തി നിർമാണം ഉൾപ്പെടെയുള്ള ചെല്ലാനം നിവാസികളുടെ എല്ലാവിധ ആവശ്യങ്ങൾക്കും കാസയുടെ ശക്തമായ പിന്തുണ ഉണ്ടായിരിക്കുമെന്നും CASA ഭാരവാഹികൾ കാത്തലിക് വോസ്സിനോട് പറഞ്ഞു