Kerala

കത്തോലിക്കാ വൈദികന് ജോസഫ് മാഷിന്റെ ഗതി വരുത്തുമെന്ന് വർഗീയവാദിയുടെ വധഭീഷണി; പ്രതിരോധവുമായി CASA

ഭീഷണിപ്പെടുത്തി നിശബ്ദനാക്കാനുള്ള സുഡാപ്പികളുടെ തന്ത്രത്തെ പ്രതിരോധിക്കുവാനാണ് കാസയുടെ ഇടപെടൽ...

ജോസ് മാർട്ടിൻ

എറണാകുളം: കത്തോലിക്കാ വൈദികനായ ഫാ.റിജോ ജോസഫ് മുപ്രാപ്പള്ളിലിന് ജോസഫ് മാഷിന്റെ ഗതി വരുത്തുമെന്ന ഭീഷണിയുമായി സുഡാപ്പികൾ. ഇതിനെതിരെ ശക്തമായ പ്രതിരോധവുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചിരിക്കുകയാണ് CASA (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ). കഴിഞ്ഞ കുറെ വർഷങ്ങളായി കേരള സമൂഹത്തിൽ സംഘടിതമായി നടക്കുന്ന മത-തീവ്രവാദ പ്രവർത്തനങ്ങളും, രാജ്യദ്രോഹ പ്രവർത്തനങ്ങളും ക്രൈസ്തവ സമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ച ഫാ.റിജോ ജോസഫ് മുപ്രാപ്പള്ളിലിനെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാനുള്ള സുഡാപ്പികളുടെ തന്ത്രത്തെ പ്രതിരോധിക്കുവാനാണ് കാസയുടെ ഇടപെടൽ. ക്രൈസ്തവരോട് ഇമ്മാതിരി ഭീഷണികൾ വേണ്ടായെന്നും കാസ ഓർമിപ്പിക്കുന്നുണ്ട്.

ജോസഫ് മാഷിന് നേർക്ക് നടത്തിയ മത ഭീകരത പറഞ്ഞു പേടിപ്പിച്ച് നസ്രാണികളെ ചൊൽപ്പടിക്ക് നിർത്താനുള്ള ജിഹാദി ഭീകരത ഇനി വിലപ്പോവില്ലെന്ന് ജിഹാദികൾ തിരിച്ചറിയണമെന്നും, കേരളത്തിൽ നടക്കുന്ന പല വിധത്തിലുള്ള ജിഹാദുകളെ കുറിച്ച് വളരെ ആധികാരികമായി പഠിച്ച് സത്യസന്ധമായി തയ്യാറാക്കിയതാണ് ഫാ.റിജോയുടെ പോസ്റ്റെന്നും കാസ പറയുന്നു. ഒപ്പം, യാഥാർഥ്യങ്ങൾ ക്രൈസ്തവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള അച്ചന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും, അച്ചന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നുണ്ട് കാസ.

അന്യ മതക്കാരെ ക്രൂരമായി കൊന്നു തള്ളുന്ന നിനക്കൊക്കെ അച്ചനെ ചോദ്യം ചെയ്യാൻ എന്ത് യോഗ്യത ആണുള്ളത്? മറ്റു മതങ്ങളെ ബഹുമാനിക്കണമെന്ന് ഞങ്ങളുടെ പുരോഹിതരെ ഉപദേശിക്കാൻ ഉളുപ്പുണ്ടോ ജിഹാദികളെ? എന്നീ ചോദ്യങ്ങളോടൊപ്പം സ്വന്തം സമുദായവും, സംസ്കാരവും, മതവും, രാഷ്ട്രവും മതിയെന്ന പൈശാചിക ചിന്തയോടെ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന നിന്റെയൊക്കെ മത പണ്ഡിതന്മാരെയും, ഉസ്താദുമാരെയും ഉപദേശിച്ചു മാന്യതയും, മര്യാദയും പഠിപ്പിച്ചിട്ട് മതി, ഞങ്ങളുടെ ആത്മീയ പിതാക്കന്മാരെ ഉപദേശിക്കാനെന്ന താക്കീതും നൽകുന്നുണ്ട് കാസ.

കൂടാതെ, ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ലിതെന്ന് ഓർക്കണമെന്നും; ഞങ്ങളുടെ സഭയെയും, പുരോഹിതരെയും സംരക്ഷിക്കാൻ ഞങ്ങൾ വിശ്വാസികൾക്കറിയാമെന്നും; കാസ ഉള്ളിടത്തോളം ഞങ്ങളുടെ പുരോഹിതന്മാരെയും, തിരുസഭാ വിശ്വാസികളെയും തൊടാൻ നിന്നെയൊന്നും അനുവദിക്കില്ലെന്നും ഉള്ള ഓർമ്മപ്പെടുത്തലും നൽകുന്നുണ്ട്.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker