Kerala

അതിജീവനത്തിന്റെ ഉറപ്പുള്ള മനസിനെ കുറിച്ചുള്ള ഓർമപ്പെടുത്തലിന്റെ നാടൻപാട്ടുമായി ഫാ.അനൂപ് OSJ

വൈഷ്‌ണവ് ഗിരീഷും, ആൻറിയ, അനഘ, ലിയ, സാനിയ, ഈവാനിയ എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്...

സ്വന്തം ലേഖകൻ

നെടുമങ്ങാട്: ലോകമാസകലം കോവിഡ് 19 വൈറസ് ദുരിതങ്ങളുടെ പിടിയിലാണ്, ലോക സാമ്പത്തിക വ്യവസ്ഥ തന്നെ തകിടം മറിഞ്ഞുകഴിഞ്ഞു. മനുഷ്യ ജീവിതം തന്നെ ദുഷ്കരമായി. നിരാശയും ദു:ഖവും മനുഷ്യനെ ബാധിച്ചു തുടങ്ങിയിരിക്കുന്നുവെങ്കിലും, മനുഷ്യന്റെ സത്തയിലുള്ള അതിജീവനത്തിന്റെ ഉറപ്പുള്ള മനസിനെ കുറിച്ചുള്ള ഓർമപ്പെടുത്തലിന്റെ നാടൻപാട്ടുമായി ഫാ.അനൂപ് കളത്തിത്തറ OSJ നമ്മെ സമീപിക്കുന്നു. ഇന്ത്യൻ ഐഡൽ, സരിഗമപ എന്നീ റിയാലിറ്റി ഷോകളിലും സൂര്യ സിംഗറിലുമൊക്കെ തന്റെ നിഷ്കളങ്ക ശബ്‍ദം കൊണ്ട് എളിമയോടെ ഉയരങ്ങളിലെത്തിയ വൈഷ്‌ണവ് ഗിരീഷും, ആൻറിയ, അനഘ, ലിയ, സാനിയ, ഈവാനിയ എന്നിവരും ചേർന്നാണ് ഈ ഉയർത്തെഴുനേൽപ്പിന്റെ ഗാനം ആലപിച്ചിരിക്കുന്നത്.

Oblates of St Joseph (OSJ) സഭാംഗമായ ഫാ.അനൂപ് കളത്തിത്തറയാണ് ഗാനത്തിന്റെ രചനയും, സംഗീതവും നിർവഹിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര രൂപതാംഗവും, വിതുര ദൈവപരിപാലന ദേവാലയാംഗവുമായ ഹന്ന ബി.രാജുവും ഇതിന്റെ സംഗീത ശില്പത്തിൽ പങ്കാളിയായിട്ടുണ്ട്. Anoop Tunes എന്ന യൗട്യൂബ് ചാനലിലൂടെയാണ് ഈ ഗാനചിത്രീകരണം ജനഹൃദയങ്ങളിലേയ്ക്ക് എത്തിയിരിക്കുന്നത്.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ട് ഈ ഗാനചിത്രീകരണം പൂർത്തീകരിക്കേണ്ടിവന്നതിലെ കുറവുകൾ ഉണ്ടെങ്കിലും, തളർന്നു പോകുന്ന കുറച്ചു മനസുകളെയെങ്കിലും പിടിച്ചുയർത്താനും പൊരുതി മുന്നേറാനും ഈ ഗാനത്തിലെ വരികൾ പ്രേചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ.അനൂപ് കളത്തിത്തറ OSJ പറയുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker