ഡോക്ടേഴ്സ് ഡേയില്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ അര്‍പ്പിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഓണ്‍ലൈന്‍ മീറ്റിംഗ്
വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ നടന്ന മീറ്റിഗ് ഒന്നര മണിക്കുറോളം നീണ്ടു...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ഡോക്ടര്‍മാരുടെ ദിനത്തില്‍ ഡോക്ടേഴ്സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ച് നെയ്യാറ്റിൻകര രൂപത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പൂര്‍ണ്ണ പിന്തുണ അര്‍പ്പിച്ച് നടത്തിയ മീറ്റിംഗ് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ നടന്ന മീറ്റിഗ് ഒന്നര മണിക്കുറോളം നീണ്ടു. കോവിഡ് പരിചരണത്തിനിടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ഉണ്ടാകുന്ന ആക്രമണങ്ങളെ രൂപത അപലപിച്ചു.
കാട്ടാക്കട താലൂക്കിന്റെ ആരോഗ്യവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ.ജോയി ജോണ്‍ ഉള്‍പ്പെടെ 20 ഓളം ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മീറ്റിംഗില്‍ പങ്കെടുത്തു. രൂപതയുടെ സാമൂഹ്യ സംഘടനയായ ആരോഗ്യ മദ്യവര്‍ജ്ജന കമ്മീഷനാണ് മീറ്റിംഗിന്റെ ക്രമീകരണങ്ങള്‍ നടത്തിയത്. നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി ആന്‍റോ, ഫാ.ഡെന്നിസ് മണ്ണൂര്‍ തുടങ്ങിയവര്‍ മീറ്റിങ്ങില്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി എത്തിയിരുന്നു.
നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ അന്നേദിവസം ദേവാലയങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രത്യേകം ദിവ്യബലിയും പ്രാർത്ഥനകളും നടത്തുവാനും, വൈകുന്നേരം 7 മണിക്ക് കുടുംബങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കുവാനും ആഹ്വാനം ചെയ്തിരുന്നു.